കൊണ്ടോട്ടി: വിവാഹം കഴിഞ്ഞ്, വിരുന്നു നടക്കേണ്ട പന്തലിലേക്ക് നവവരന്റെയും പിതാവിന്റെയും മൃതദേഹമെത്തിയതിന്റെ കണ്ണീർക്കാഴ്ചയായിരുന്നു പെരിങ്ങാവ് ഇല്ലിപ്പുറത്ത് വീട്ടിൽ.[www.malabarflash.com]
അയൽവാസിയായ അഷ്കറിന്റെ വീട്ടിലെ കോഴിക്കൂട് സുരക്ഷിതസ്ഥാനത്തേക്കു മാറ്റാനായി പോയപ്പോൾ മണ്ണിടിഞ്ഞ് വീണാണ് മുഹമ്മദലി (45), മകൻ സഫ്വാൻ (26) എന്നിവർ മരിച്ചത്. ഞായറാഴ്ചയായിരുന്നു ഐക്കരപ്പടി സ്വദേശിയുമായി സഫ്വാന്റെ വിവാഹം.
ഭാര്യവീട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കുമുള്ള വിരുന്ന് ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. പൂച്ചാലിൽ പുലർച്ചെ, മണ്ണിടിഞ്ഞു വീണ് വീട് തകരുകയും കനത്ത മഴ തുടരുകയും ചെയ്തതോടെ വിരുന്ന് മറ്റൊരു ദിവസം നടത്താമെന്നു തീരുമാനിച്ചു.
തുടർന്നാണ് അയൽവാസിയായ ബഷീറിനൊപ്പം സഫ്വാനും മറ്റുള്ളവരും അഷ്കറിന്റെ വീട്ടിലെത്തുന്നത്. അഷ്കറിന്റെ വീട്ടിലെ കോഴിക്കൂട് മാറ്റാൻ സഹായത്തിന് പോയതായിരുന്നു മുഹമ്മദലിയും മകനും.
വയനാട്ടിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ജോലി ചെയ്തിരുന്ന സഫ്വാൻ വിവാഹത്തിനു വീട്ടിലെത്തിയതുതന്നെ ഏറെ പ്രയാസപ്പെട്ടാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ കാരണം കോഴിക്കോട്ടേക്കു വരാനാവാതെ കണ്ണൂരിലേക്കു പോയി അവിടെനിന്ന് ചുറ്റിവളഞ്ഞ് വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്.
കുന്നുകളിൽനിന്നുള്ള പ്രളയജലം സഫ്വാന്റെ വീടിന്റെ മുൻപിലൂടെ ഇപ്പോഴും പാഞ്ഞൊഴുകുകയാണ്.
മണ്ണിടിഞ്ഞ് ഒൻപതുപേർ മരിച്ച പെരിങ്ങാവിൽ, പാണ്ടികശാല കൊറ്റങ്ങോട് ബഷീറിന്റെ വീട്ടിൽ ബാക്കിയായത് മകൻ മുബഷിർ മാത്രം. ബഷീർ, ഭാര്യ സാബിറ, മകൻ മുഷ്ഫിഖ്, മകൾ ഫാഇസ എന്നിവർ മരിച്ചു.
ട്രക്ക് ഡ്രൈവറായ മുബഷിർ ദീർഘദൂരഓട്ടം പോയതായിരുന്നു. മറ്റുള്ളവരെല്ലാം അയൽവീട്ടിൽ പോയി അപകടത്തിൽപെടുകയും ചെയ്തു. ബഷീറിന്റെ സഹോദരൻ പി.കെ.അസീസിന്റെ ഭാര്യ ഖൈറുന്നിസയും മരിച്ചു.
സേലത്തായിരുന്ന മുബഷിറിനെ അപകടവിവരം അറിയിച്ച് പുലർച്ചെ തന്നെ നാട്ടിലേക്കു വരുത്തുകയായിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ബഷീറിന്റെ വീട്ടുമുറ്റത്താണ് എത്തിച്ചത്.

No comments:
Post a Comment