ന്യൂഡൽഹി: ദലിത് വിദ്യാർഥി രോഹിത് വെമുലയുടെ കുടുംബത്തിന് സ്വന്തമായി വീടു വാങ്ങുന്നതിനുള്ള തുക രോഹിതിന്റെ മാതാവ് രാധിക വെമുലക്ക് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി കൈ മാറി.[www.malabarflash.com]
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്.ഗഫാർ, സി.കെ. സുബൈർ, ആസിഫ് അൻസാരി, എം.എസ്.എഫ് ദേശീയ സെക്രട്ടറി എൻ.എ. കരീം എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയായിരിക്കെ, വൈസ് ചാൻസലറുടെ പീഡനത്തിൽ മനംമടുത്താണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്.
ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയായിരിക്കെ, വൈസ് ചാൻസലറുടെ പീഡനത്തിൽ മനംമടുത്താണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്.
വീട് നിർമിക്കാൻ ഭൂമി നൽകാം എന്നേറ്റിരുന്ന ആന്ധ്രപ്രദേശിലെ ഐ.പി.എസ്, ഐ.എ.എസ് അസോ. പിന്മാറി. തുടർന്നാണ് അപ്പാർട്മന്റ് വാങ്ങാനുള്ള തീരുമാനത്തിലേക്ക് കുടുംബം എത്തിയത്. അഞ്ചുലക്ഷം രൂപ അഡ്വാൻസ് നൽകുന്നതിനായി ലീഗ് ദേശീയ കമ്മിറ്റി നേരത്തേ നൽകിയിരുന്നുവെന്നും ബാക്കി 10 ലക്ഷം രൂപയാണ് കൈമാറിയതെന്നും സി.കെ. സുബൈർ പറഞ്ഞു.


No comments:
Post a Comment