കാസര്‍കോട്: യുദ്ധത്തിന്റെ ഭയാനക രംഗങ്ങൾ കൺമുമ്പിൽ അവതരിക്കപ്പെട്ടപ്പോൾ കുട്ടികൾ മുഴുവൻ ശ്വാസമടക്കിപ്പിടിച്ചു സാക്ഷികളായി. അമേരിക്ക ജപ്പാനിൽ വർഷിച്ച അണുബോംബിന്റെ കെടുതികൾ ജനങ്ങൾ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ നേർ രേഖ വരച്ചു കാട്ടിയപ്പോൾ കുട്ടികൾക്ക് പുതിയൊരു അനുഭവമായി.[www.malabarflash.com]
നായമ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ എൽ.പി.വിഭാഗത്തിലെ കുരുന്നു വിദ്യാർത്ഥികളാണ് യുദ്ധ രംഗങ്ങളുടെ ദൃശ്യാവിഷ്കാരം മനോഹരമായി അവതരിപ്പിച്ചത്.ഇനിയൊരു യുദ്ധം താങ്ങാൻ ലോകത്തിന് കെൽപ്പില്ലെന്ന തിരിച്ചറിവ് കുട്ടികൾ സ്വായത്തമാക്കി.
ലോക ജനതക്ക് സമാധാനത്തിന്റെ സന്ദേശം പകർന്നു കൊണ്ട് വെള്ളരിപ്രാവുകളും ബലൂണുകളും ആകാശത്തേക്ക് പറന്നുയർന്നു.നാലാം ക്ലാസ് വിദ്യാർത്ഥികളായ സയ്യിദ് മുഹമ്മദ് സൽമാൻ, സലിം, സാദത്ത്, മുഹമ്മദ്, കംറാ ഫാത്തിമ, ഫായിസ, ഫഹാദ, മറിയം മുഹമ്മദ് ഇഖ്ലാസ് എന്നിവരാണ് യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന ദൃശ്യാവിഷ്കാരത്തിൽ പ്രധാന വേഷമിട്ടത്.
യുദ്ധവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ക്വിസ്,സുഡോക്കോ കൊക്ക് നിർമാണം എന്നീ മത്സരങ്ങളും നടത്തി.അധ്യാപകരായ ടി.അഷ്റഫ്. എൻ.എ.ആഷിഫ്, സാബിഖ്, ശോഭന, ഷോളി തോമസ്, സി.അജിത പരിപാടികൾക്ക് നേതൃത്വം നൽകി.


No comments:
Post a Comment