കുമ്പള: ഭൂരിപക്ഷ വർഗീയതയെ തലോലിച്ചും, ന്യുനപക്ഷ വിഭാഗങ്ങളെ വർഗീയതയുടെ ആളുകളായി ചിത്രീകരിച്ചുമുള്ള സി.പി.എമ്മിന്റെ ഇരട്ട മുഖം പൊതുജനം തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽ സലാം പറഞ്ഞു.[www.malabarflash.com]
ദൗർഭാഗ്യകരമായ മഹാരാജാസ് വിഷയത്തെ മറയാക്കി പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്.ഡി.പി.ഐ ഒതുക്കാൻ ശ്രമിച്ചപ്പോൾ അതിന് ശേഷം നടന്ന ഉപ്പള സിദ്ധീഖ് വിഷയത്തിൽ സംഘ് പരിവാറിനോട് കാണിച്ച സി.പി.എമ്മിന്റെയും, ഭരണക്കാരുടെയും മൃതു സമീപനവും നിലപാടുകളും നമുക്ക് കണ്ടതാണെന്നും ഇത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു
എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജൻ രാഷ്ട്രീയത്തെ തകർക്കാനാവില്ല വാഹന പ്രചാരണം കുമ്പളയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മണ്ഡലം പ്രസിഡന്റ് മജീദ് വോർക്കാടി അദ്ധ്യക്ഷത വഹിച്ചു ഷരീഫ് പടന്ന, ഖാദർ അറഫ, ഗഫൂർ നായിമാർമൂല, സക്കരിയ ഉദ്യാവരം, മുബാറക്ക് കടമ്പാർ സംസാരിച്ചു
കുമ്പളയിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണം വെള്ളി,ശനി, ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണത്തിന് ശേഷം കുഞ്ചത്തൂരിൽ
സാമാപിക്കും
സാമാപിക്കും
No comments:
Post a Comment