റായ്പൂര്‍: പവര്‍ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തില്‍ ഉപഭോക്താവിന് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. ഛത്തീസ്ഗഢ് ഉപഭോക്തൃ കോടതിയുടേതാണ് അപൂര്‍വ്വ വിധി. അങ്കിത് മഹാജന് എന്നയാളാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.[www.malabarflash.com]
ആംബ്രെയിന്‍ എന്ന പവര്‍ബാങ്ക് നിര്‍മാതാക്കളും ഉല്പന്നം വിറ്റ സ്നാപ്ഡീലും ചേര്‍ന്നാണ് തുക നല്‍കേണ്ടത്. ആംബ്രെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആംബ്രെയ്ന്‍ പി 2000 എന്ന 20800 എം.എ.എച്ച് പവര്‍ ബാങ്കാണ് പെട്ടിത്തെറിച്ചത്.
കുറച്ചുദിവസം ഉപയോഗിച്ചപ്പോള്‍ യു.എസ്.ബി പോര്‍ട്ടിന് തകരാര്‍ ഉള്ളതിനാല്‍ ഇത് മാറ്റി നല്‍കണമെന്ന് സ്നാപ്ഡീലിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ അതിനു തയ്യാറായിരുന്നില്ല. പിന്നീടൊരിക്കല്‍ കാറിനുള്ളിലിരിക്കേ പവര്‍ ബാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. കാറിന് കേടുപാടു സംഭവിക്കുകയും ചെയ്തു.
സംഭവത്തെപ്പറ്റി നിര്‍മാണ കമ്പനിയെയും സ്നാപ്ഡീലിനെയും അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് അങ്കിത് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പവര്‍ ബാങ്ക് കാറിനുള്ളില്‍ സൂര്യന്റെ ചൂടേറ്റതിനാലാണ് പൊട്ടിത്തെറിച്ചതെന്നായിരുന്നു നിര്‍മാണ കമ്പനിയായ ആംബ്രെയിനിന്റെ വാദം. ഉല്പാദകര് അല്ലാത്തതിനാള് സംഭവത്തില്‍ ഉത്തരവാദിത്തം ഇല്ലായെന്ന് സ്നാപ്ഡീലും വാദിച്ചു. എന്നാല്‍ ഇരു വാദവും കോടതി തള്ളി.

No comments:
Post a Comment