റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇതുപ്രകാരം ആഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനവും 21ന് ബലിപെരുന്നാളുമായിരിക്കുമെന്ന് സൗദി മതകാര്യവിഭാഗം അറിയിച്ചു.[www.malabarflash.com]
പ്രശസ്ത വാന നിരീക്ഷകന് അബ്ദുല്ല ഖുളൈരി അടക്കം നാല് പേര് സൗദിയിലെ സുദൈസില്‍ മാസപ്പിറവി ദര്‍ശിച്ചതായി അറബ് പോര്‍ട്ടല്‍ സബ്ഖ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ മാസപ്പിറവിനിരീക്ഷിക്കാന് സൗദി സുപ്രീംകോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ബലി പെരുന്നാള്‍ അവധി ഓഗസ്റ്റ് 16 മുതല്‍ ഓഗസ്റ്റ് 26 വരെയായിരിക്കും.


No comments:
Post a Comment