Latest News

  

സിദ്ദീഖിന്റെ കൊല: പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സിപിഎം, തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മഞ്ചേശ്വരത്ത് ഹര്‍ത്താല്‍

ഉപ്പള: ഉപ്പള സോങ്കാലില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സിദ്ദീഖി(21)നെ കുത്തികൊലപ്പെടുത്തിയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.[www.malabarflash.com] 

കൊലയ്ക്ക് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മഞ്ചേശ്വരം താലൂക്കില്‍ സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ വെച്ചാണ് സിദ്ദീഖിന് നേരെ അക്രമം ഉണ്ടായത്. അഞ്ചു വര്‍ഷം മുമ്പ് സിപിഐഎം പ്രവര്‍ത്തകനെ കുത്തിയ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ നേത്രത്വത്തില്‍ രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സിദ്ദീഖിനെ അക്രമിച്ചതെന്നാണ് സൂചന.

പ്രതികളെത്തിയതെന്ന് കരുതുന്ന ബൈക്ക് സംഭവ സ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും, മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

അതേ സമയം മൃതദേഹം മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.