പാണത്തൂർ: പശുവിനെയും കിടാവിനെയും വാങ്ങി കേരളത്തിലേക്ക് വരികയായിരുന്ന പാണത്തൂർ സ്വദേശികളെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി. വാഹനവും പശുവിനെയും കിടാവിനെയും വനംവകുപ്പുകാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.[www.malabarflash.com]
പാണത്തൂർ ചെമ്പേരിയിലെ എള്ളുകൊച്ചി നിഷാന്തിനാണ്(30) വെടിയേറ്റത്. കാലില്‍ നാല് വെടിയുണ്ടകൾ തുളച്ചുകയറി ഗുരുതരാവസ്ഥയിലായ യുവാവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്ന സംഭവം.
കെഎല്‍:13 സി - 4617 രജിസ്ട്രേഷനിലുള്ള ജീപ്പില്‍ കർണാടകയിലെ സുള്ള്യക്കടുത്ത് കോര്ലടുക്കയില്നിന്നു നാടന്പശുവിനെയും കിടാവിനെയും വാങ്ങി നാട്ടിലേക്കു വരികയായിരുന്നു നിഷാന്തും പാണത്തൂർ ചെമ്പേരി സ്വദേശികളായ പി.എം. ഹനീഫയും കെ.വി. അനീഷും. കര്‍ണാടക - കേരള അതിര്‍ത്തിയിലെ കല്ലപ്പള്ളിയില്‍ എത്തിയപ്പോൾ ഇവരുടെ വാഹനത്തെ പിന്തുടർന്നെത്തിയ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ ബൊലേറോ ജീപ്പ് റോഡിന് കുറുകെയിട്ട് തടയുകയായിരുന്നു. തുടർന്ന് ആകാശത്തേക്ക് വെടിവച്ചു.
കാര്യമെന്തന്നറിയാതെ ഭയന്ന് അനീഷും ഹനീഫയും ജീപ്പില്‍നിന്ന് ഇറങ്ങിയോടി. ജീപ്പ് നിര്‍ത്തി പുറത്തിറങ്ങിയ ഡ്രൈവർ നിഷാന്തിനെ യാതൊരു പ്രകോപനവുമില്ലാതെതന്നെ, കാലിന് വെടിവച്ചുവീഴ്ത്തി. തുടർന്ന് പശുവും കിടാവുമായി വന്ന ഇവരുടെ വാഹനം വനംവകുപ്പുകാർ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയെന്നാണ് പരിയാരം മെഡിക്കല്‍ കോളജിലുള്ള നിഷാന്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞത്.
ഓടിരക്ഷപ്പെട്ട ഹനീഫയും അനീഷും അരമണിക്കൂറിനുശേഷം സംഭവസ്ഥലത്തെത്തിയപ്പോഴാണ് വെടിയേറ്റ് അവശനിലയിലായി റോഡിൽ കിടന്ന നിഷാന്തിനെ കണ്ടത്. മൊബൈലിന് റേഞ്ചില്ലാത്തതും ജനവാസമില്ലാത്തതുമായ സ്ഥലവുമായതിനാല്‍ നിഷാന്തിനെ ചുമലിലെടുത്ത് പ്ലാന്റേഷന് കോര്പറേഷന് എസ്റ്റേറ്റിലൂടെ മണിക്കൂറുകള്‍ നടന്ന് പാണത്തൂരിലെത്തിച്ചശേഷമാണ് മറ്റു സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിക്കാൻ കഴിഞ്ഞത്.
നിഷാന്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ എക്സ്റേ പരിശോധനയിൽ നാല് വെടിയുണ്ടകൾ കാലിലെ അസ്ഥികള്ക്കുള്ളില് തുളച്ചുകയറിയതായി കണ്ടെത്തി. പരിക്ക് ഗുരുതരമായതിനാൽ വെടിയുണ്ട നീക്കംചെയ്യുന്നതിന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫര്‍ചെയ്യുകയായിരുന്നു.
പരിശോധനകള്‍ നടന്നുവരികയാണെന്നും വെടിയുണ്ടകൾ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ തിങ്കളാഴ്ച നടത്തുമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ രാവിലെതന്നെ വിവരം രാജപുരം പോലീസിനെ അറിയിച്ചിരുന്നു. പോലീസ് കര്‍ണാടക വനംവകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ജീപ്പും പശുവും കിടാവും സുള്ള്യ വനംവകുപ്പ് ഓഫീസിലുണ്ടെന്നും ഓഫീസുമായി ബന്ധപ്പെട്ടാല്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതിനിടെ പയ്യന്നൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി, വെടിയേറ്റ നിഷാന്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പശുവിനെയും കിടാവിനെയും കയറ്റിവന്ന വാഹനം നിർത്താൻ കൈകാണിച്ചിട്ടു നിർത്താതെ പോയെന്നും ഇതാണ് പിന്തുടർന്ന് വാഹനം പിടിച്ചെടുക്കാൻ കാരണമെന്നുമാണ് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.
എന്നാൽ വെടിവച്ചു വീഴ്ത്താൻ എന്ത് തെറ്റാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കർണാടക വനപാലകർ വ്യക്തമാക്കിയിട്ടില്ല. പശുവിനെ കണ്ടാൽ ഉത്തരേന്ത്യയിൽ ആൾക്കൂട്ടക്കൊലപാതകം നടത്തുന്ന കുറ്റവാസന ദക്ഷിണേന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥരെയും ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തിന് ഈ സംഭവം ഇടനൽകുന്നു.
കർണാടക വനംവകുപ്പിന്റെ പരാതിപ്രകാരം സുള്ള്യ പോലീസ് മൂന്നു പേർക്കെതിരേ കേസെടുത്തു.

No comments:
Post a Comment