ഉപ്പള: ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന മഞ്ചേശ്വരം ഉപ്പളയിലെ സിപിഐ എം സോങ്കാല്‍ ബ്രാഞ്ചംഗം അബൂബക്കര്‍ സിദ്ദിഖിന് (23) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ദുഃഖവും രോഷവും അണപൊട്ടിയ മനസ്സുമായി പരിയാരം മുതല്‍ മഞ്ചേശ്വരം വരെയുള്ള പാതയോരത്ത് കാത്തുനിന്ന വന്‍ ജനാവലിയുടെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.[www.malabarflash.com]
സിദ്ദിഖിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ ഉമ്മയും സഹോദരങ്ങളും നിയന്ത്രണം വിട്ടു. വര്‍ഗീയതയ്ക്കും സാമൂഹ്യവിരുദ്ധതയ്ക്കുമെതിരെ പ്രതികരിച്ചതിന് ബിജെപി മരണം വിധിച്ച യുവധീരന് നാടൊന്നാകെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. വൈകിട്ട് ആറോടെ സോങ്കാല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ പരേതനായ അബ്ദുള്‍ അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ഞായറാഴ്ച രാത്രി 10.35 ഓടെ ബിജെപി സംഘം കൊലപ്പെടുത്തിയത്. ബിജെപി പ്രവര്‍ത്തകരായ ആച്ചു എന്ന അശ്വത് (35), കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കൊലനടത്തിയത്. ഇരുവരും അറസ്റ്റിലാണ്. കൊലപാതകം അന്വേഷിക്കുന്നതിന് കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഞായറാഴ്ച രാത്രി 1.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉപ്പള സോങ്കാലിലെ ഒരു ഇരിപ്പിടത്തില്‍ മൂന്ന് സുഹൃത്തുക്കളുമൊത്ത് സംസാരിച്ചു കൊണ്ടിരിക്കെയാണ് പ്രതി പ്രതാപ് നഗറിലെ അശ്വതും കാര്‍ത്തിക്കും എത്തിയത്. മുമ്പ് മദ്യവില്‍പനയുമായി ബന്ധപ്പെട്ട് അബൂബക്കര്‍ സിദ്ദീഖും സിപിഎം പ്രവര്‍ത്തകരും എക്സൈസിനും പോലീസിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കടുത്ത ശത്രുത നിലനില്‍ക്കുകയായിരുന്നു.

വീട്ടില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദീഖ് സോങ്കാലിലേക്ക് പോയത്. കുറച്ചു വൈകിയിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് മാതാവ് ആമിന വിളിച്ചപ്പോള്‍ ഉടന്‍ വരുമെന്നും അറിയിക്കുകയായിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തില്ല.
ഉപ്പള സോങ്കാലിലെ നിര്‍മാണം നടക്കുന്ന വീട് കേന്ദ്രീകരിച്ചായിരുന്നു മദ്യവില്‍പന സംഘം പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇവിടെ എത്തിയപ്പോള്‍ ഇത് നിങ്ങളുടെ ഏരിയ അല്ലെന്നും ഉടന്‍ പോകണമെന്നും അശ്വതും കൂടെയുള്ളവരും സിദ്ദീഖിനെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി. ഇതേചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റവും നടന്നതായി സൂചനയുണ്ട്.
ഇവിടെ നിന്നും തിരിച്ചുപോയി സോങ്കാലിലെ ഇരിപ്പിടത്തില്‍ ഇരിക്കുമ്പോഴാണ് അവിടേക്ക് അശ്വതും കാര്‍ത്തിക്കും എത്തിയത്. പരാതിയെല്ലാം കൊടുത്തുകഴിഞ്ഞോ എന്ന് ചോദിച്ചതോടെ കൂടെയുള്ളവര്‍ കുറച്ചകന്നു നില്‍ക്കുകയും അശ്വതിന്റെ കൈയ്യില്‍ കത്തിയുണ്ടെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെ തന്നെ സിദ്ദീഖിന്റെ വയറ്റിലേക്ക് അശ്വത് കത്തി കുത്തിയിറക്കി.
ഉപ്പളയിലും സോങ്കാലിലും വ്യാജമദ്യ, കഞ്ചാവ് മാഫിയ സംഘത്തിന് നേതൃത്വം നല്‍കുന്ന ബിജെപി നേതാവിന്റെ ജ്യേഷ്ഠ സഹോദരന്റെ മകനാണ് അശ്വത്.
കൊലപാതകത്തില്‍ പരിശീലനം നേടിയ അശ്വത് കത്തി വയറില്‍ കുത്തിയിറക്കി കറക്കി പുറത്തെടുത്തപ്പോള്‍ കുടല്‍മാല പുറത്തേക്ക് തെറിച്ചു. സിദ്ദിഖ് മരിക്കുമെന്ന് ഉറപ്പിച്ചാണ് സംഘം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

കുടല്‍ മാല പുറത്തു ചാടിയപ്പോള്‍ വയറ് പൊത്തിപ്പിടിച്ചാണ് സിദ്ദീഖിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം ബന്തിയോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലുമെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൊല നടന്ന സ്ഥലത്തിനു സമീപത്തെ ഒരു വീട്ടില്‍ സി സി ടി വി ക്യാമറ ഉള്ളതിനാല്‍ ഇത് പരിശോധിക്കാനുള്ള നടപടിയും പോലീസ് സ്വീകരിച്ചിട്ടുണ്ട്. അക്രമി സംഘം ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷം സോങ്കാലിലെ ഒരു രഹസ്യകേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇവിടെ നിന്നാണ് പിന്നീട് പ്രതികള്‍ കീഴടങ്ങുന്നതായി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി ഐ പ്രേംസദനും കോസ്റ്റല്‍ സി ഐ സിബി തോമസും സംഘവുമെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കൊലക്കുപയോഗിച്ച ആയുധവും പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കൃത്യം നടന്ന സ്ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
നേരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന അശ്വത് ഇപ്പോള്‍ ബിജെപിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെ രാഷ്ട്രീയബന്ധം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മൃതദേഹം പുലര്‍ച്ചെ രണ്ടോടെ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സിപിഐ എം കേന്ദ്രകമ്മറ്റിയംഗങ്ങളായ പി കരുണാകരന്‍, ഇ പി ജയരാജന്‍ എംഎല്‍എ, സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, സാബു അബ്രഹാം, വി കെ രാജന്‍, കെ ആര്‍ ജയാനന്ദ തുടങ്ങിയ നേതാക്കള്‍ ഏറ്റുവാങ്ങി ചെമ്പതാക പുതപ്പിച്ചു.
പരിയാരം, പിലാത്തറ, പയ്യന്നൂര്‍ പെരുമ്പ, കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചു. സോങ്കാലിലെ വീട്ടില്‍ കുടുംബാംഗങ്ങളുടെ അന്തിമോപചാരത്തിന് ശേഷമാണ് കബറടക്കിയത്.

അവിവാഹിതനാണ് സിദ്ദീഖ്. അഞ്ചു വര്‍ഷം മുമ്പാണ് പിതാവ് അബൂബക്കര്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ആമിനയാണ് സിദ്ദിഖിന്റെ ഉമ്മ. സഹോദരങ്ങള്‍: ആഷിഖ് (ഖത്തര്‍), ഷാഹിന, ഷാഹിദ ( ഉപ്പള എജെ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി).
No comments:
Post a Comment