Latest News

കുമ്പള ദേശീയ പാതയിലെ കുഴി വെട്ടിക്കുന്നതിനിടെ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കുമ്പള: കുമ്പള ഹനുമാന്‍ ക്ഷേത്രത്തിന് സമീപം ദേശിയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് പുലര്‍ച്ചെ ഒന്നര മണിയോടെ അപകടത്തില്‍ പെട്ടത്.[www.malabarflash.com] 

കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഉപ്പളയില്‍ നിന്നും കാസറകോടു നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി പരിശോധിച്ച് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പ് വരുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.