കണ്ണൂര്‍: ന്യൂ മാഹിയില്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ഥി മരിച്ചു. റിത്വിക് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നിറഞ്ഞ സാഹചര്യത്തില്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചതിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.[www.malabarflash.com]
തലശ്ശേരി വിദ്യാഭ്യാസ ഉപജില്ലാ നീന്തല്‍ മത്സരമാണ് ന്യൂ മാഹി ജഗന്നാഥ ക്ഷേത്രത്തിന് സമീപമുള്ള ചിറയില്‍ നടന്നത്. അപകടകരമായ വിധത്തില്‍ വെള്ളം നിറഞ്ഞുകിടക്കുന്ന ചിറയാണിത്. നൂറോളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.
ശാരീരികമായി ദുര്‍ബലനായിരുന്ന റിത്വിക് നീന്തുന്നതിനിടെ തണുപ്പിനെ പ്രതിരോധിക്കാനാവാതെ വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. മത്സരസമയത്ത് റബ്ബര്‍ ട്യൂബുകളുമായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.
ഇവര്‍ ശ്രമിച്ചെങ്കിലും റിത്വികിനെ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സെത്തിയാണ് റിത്വികിനെ പുറത്തെത്തിച്ചത്. തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഓണത്തിന് മുമ്പ് തന്നെ ഉപജില്ല, ജില്ലാ തല മത്സരങ്ങള്‍ നടത്തണമെന്ന് കര്‍ശന നിര്േദശമുണ്ടായിരുന്നെന്നാണ് അധ്യാപകര്‍ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ജില്ലാതല അധികൃതരില്‍ നിന്ന് പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

No comments:
Post a Comment