കാസര്‍കോട്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ട പ്രതാപ്നഗര്‍ ബേക്കൂറിലെ ആര്‍എസ്എസ് ആയുധ പരിലശീലനം നടത്തുന്ന കില്ലര്‍ ഗ്രൗണ്ടിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി എം സ്വാരാജ് എംഎല്‍എ പറഞ്ഞു.[www.malabarflash.com]
ഉപ്പള ഫയര്സ്റ്റേഷനിനായി സര്‍ക്കാര്‍ തീരുമാനിച്ച ഭൂമി കൈയേറി ഗ്രൗണ്ടാക്കി അനധികൃത നിര്‍മാണം നടത്തി ആയുധപരിശീലനം നടത്തുകയാണ് ആര്‍എസ്എസ്. ശാഖയുടെ മറവിലുള്ള ആയുധപരിശീലനത്തില്‍ പ്രദേശത്തെയും പുറത്തേയും ക്രിമിനലുകള്‍ പങ്കെടുക്കുന്നുണ്ട്.
പുലര്‍ച്ചെയും രാത്രിയും മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആയുധ പരിശീലനം. ഒറ്റക്കുത്തിന് കുടല്‍മാല പുറത്ത് വരുന്ന പ്രത്യേകതരം കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്. പ്രദേശത്ത് സര്‍ക്കാര്‍ സ്ഥലം കൈയേറി ക്ലബും മറ്റ് കെട്ടിടങ്ങളും നിര്‍മിച്ച് ക്രിമിനലുകള്‍ക്ക് താവളമൊരുക്കുന്നുണ്ട്.
ഇതൊക്കയും പൊലീസ് അന്വേഷിച്ച് ശക്തമായ നടപടിയെടുക്കണം. അബൂബക്കര്‍ സിദ്ദിഖിന്റെ കുടുംബംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സ്വരാജ്.


No comments:
Post a Comment