ചെങ്ങന്നൂര്‍: പ്രളയത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി ആരോപണം. തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്ത് വെള്ളത്തിന് നടുക്ക് അകപ്പെട്ട എരമില്ലകര ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ നേര്‍ക്കാണ് ആക്രമണമുണ്ടായത്.[www.malabarflash.com]
ഹെലികോപറ്റര്‍ വഴി വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിച്ചെന്നാണ് നഴ്സിംഗ് വിദ്യാര്‍ത്ഥി ആതിര മാധ്യമങ്ങളോട് പറഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയാല്‍ വീടുകള്‍ തകരുമെന്ന് പറഞ്ഞാണ് സ്ത്രീകള്‍ ആക്രമിച്ചതെന്ന് ആതിര പറഞ്ഞു.
വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് കസേര വലിച്ചെറിയുകയും ഒരാളുടെ വസ്ത്രം വലിച്ചുകീറുകയുമായിരുന്നു. ശനിയാഴ്ച വൈകിട്ട് 6.30 നാണ് 11 വിദ്യാര്‍ത്ഥികളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്തത്. കറണ്ട് പോലുമില്ലാത്ത ഹോസ്റ്റലില്‍ ഇനി 15 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നത്. ഇവരെ ഞായറാാഴ്ച ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കും. രക്ഷപെടുത്തിയ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്തെത്തിച്ചു

No comments:
Post a Comment