ഉദുമ: കല്യാണ സല്‍ക്കാരം മാറ്റി വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെയ്ക്ക് 1.25000 രൂപ നല്കി യുവാവ്. കലക്ടര്‍ സജിത് ബാബുവിന് നല്കി ഉദുമയിലെ ആരതി ജ്വലറി ഉടമ സുധീഷ് രാമകൃഷ്ണന് മാത്യകയായത്.[www.malabarflash.com]
കേരളത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നിറഞ്ഞ മനസോടെ പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 12 നടത്താന്‍ നിശ്ചയിച്ചിരുന്ന കല്യാണ സല്‍ക്കാരം ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെയ്ക്ക് തുക നല്‍കിയത്.
സെപ്റ്റംബര്‍ 10ന് വധു ദീക്ഷ ലക്ഷമിയുമായി കല്യാണം മാംഗ്ലൂരുവില്‍ വച്ച് നടക്കുന്നത്.
എഡിഎം ദേവീദാസ് , എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ഓള് കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡന്റ് അബ്ദുള്‍ കരീം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്


No comments:
Post a Comment