തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. ജയിൽ ജീവനക്കാർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയിൽ ഡിജിപി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.[www.malabarflash.com]
സംഭവത്തിൽ കണ്ണൂർ വനിതാ ജയിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയ കേസെടുത്തത്. ജയിലിൽ വച്ച് സൗമ്യ പീഡനത്തിനിരയായോ എന്നും പരിശോധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് കണ്ണൂരിലെ വനിതാ ജയിൽ വളപ്പിലുള്ള കശുമാവിൽ സൗമ്യ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചത്. സഹതടവുകാരുടെ സാരിയാണ് ഇവർ ഉപയോഗിച്ചത്. ജയിലിലെ ഡയറി ഫാമിലായിരുന്നു സൗമ്യയെ ജോലിക്ക് നിയോഗിച്ചിരുന്നത്. പുല്ലു ചെത്താൻ പോകുന്നുവെന്ന് പറഞ്ഞ് പോയ ഇവരെ ഇവരെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ ജയിൽ ഡിജിപിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തര മേഖല ജയിൽ ഡിഐജി എസ്.സന്തോഷിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജയിൽ ഡിജിപി ആർ.ശ്രീലേഖ ഉത്തരവിട്ടിരിക്കുന്നത്.

No comments:
Post a Comment