കൊല്ലം: സോളാര്‍ കേസിലും ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലും ജയിലില്‍ കഴിയുന്ന ബിജുരാധാകൃഷ്ണന്‍ നല്ലവനാണെന്ന് നടി ശാലുമേനോന്‍. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബിജുവിന്റെ ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു ശാലു.
എട്ടു മാസമായി ബിജു രാധാകൃഷ്ണനെ അടുത്തറിയാം. അറിയാവുന്നിടത്തോളം ബിജു നല്ലവനാണ്. അതുകൊണ്ടാണ് ബിജുവുമായി അടുത്തത്. നാലു തവണ ഒരുമിച്ച് വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും ശാലു കോടതിയില്‍ വ്യക്തമാക്കി.
ബിജുവിനെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയമുണ്ട്. ബിജു അറസ്റ്റിലായ ശേഷം മാധ്യമങ്ങളിലൂടെയാണ് രശ്മി വധത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഇനി വിളിക്കരുതെന്ന് ബിജുവിനോട് പറഞ്ഞിരുന്നതായും ശാലു പറഞ്ഞു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയവേ തന്നെ ബിജു വിളിച്ചിരുന്നതായും ശാലു കോടതിയില്‍ വെളിപ്പെടുത്തി.
സരിതയെ ആദ്യം കാണുന്നത് തന്റെ ഡാന്‍സ് സ്‌കൂളില്‍ വെച്ചാണ്. അതിനുമുന്‍പ് അറിയില്ലെന്ന് ശാലു പറഞ്ഞു. സോളാര്‍ തട്ടിപ്പിലൂടെ ബിജു രാധാകൃഷ്ണന്‍ നേടിയ പണം ശാലുമേനോന് വീടുവയ്ക്കാനും ആഢംബരത്തിനുമായി നല്‍കിയെന്ന് കഴിഞ്ഞദിവസം സരിത ആരോപിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar Case, Shalu Menon, Court, Biju Radhakrishnan

No comments:
Post a Comment