Latest News

ആദ്യമായി സൂര്യന്റെ അടുത്തെത്താനുള്ള ദൗത്യത്തിന് നാസ തുടക്കമിടുന്നു

ന്യൂയോര്‍ക്ക്: മനുഷ്യ ചരിത്രത്തില്‍ ആദ്യമായി സൂര്യന്റെ അടുത്തെത്താനുള്ള ദൗത്യത്തിന് തുടക്കമിടുന്നു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പ്ലസ് എന്ന ബഹിരാകാശ വാഹന വിക്ഷേപണ ദൗത്യത്തിന് അടുത്തയാഴ്ച തുടക്കമാകുമെന്നാണ് യുഎസ് സ്‌പേസ് ഏജന്‍സി നല്‍കുന്ന സൂചന.[www.malabarflash.com]

ഓഗസ്റ്റ് 11 ന് വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. സൂര്യന്റെ പുറം പ്രതലത്തിലൂടെ സഞ്ചരിക്കുന്ന പേടകം സൂര്യനെയും സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള കൊറോണയെയും കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നാസ. വിക്ഷേപണത്തിനായി ജൂലൈ 30ന് കോപ് കാനവെറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ വിക്ഷേപണത്തറയിലേക്ക് പേടകത്തെ മാറ്റിയിട്ടുണ്ട്.

സൂര്യന്റെ അന്തരീക്ഷത്തേക്കാള്‍ നൂറു കണക്കിന് ഇരട്ടി ചൂട് കൂടുതലാണ് കൊറോണയില്‍. അഞ്ച് ലക്ഷം ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആണ് കൊറോണയിലെ താപനില. ബഹിരാകാശ വാഹനത്തിന് 1400 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയെ അഭിമുഖീകരിക്കാന്‍ കഴിയുക എന്നതാണ് ദൗത്യത്തിലെ പ്രധാന വെല്ലുവിളി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.