ബ്രിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള സ്മോള്‍ RS കോണ്‍സെപ്റ്റിനെ ആധാരമാക്കി സ്റ്റാന്‍ഡേര്‍ഡ്, RS എന്നിങ്ങനെ രണ്ടുവകഭേദങ്ങളെ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട.[www.malabarflash.com]
കറുപ്പ് പശ്ചാത്തലമാണ് ഗ്രില്ലിന്. ബമ്പറില്‍ ഒരുങ്ങുന്ന എയര്‍ ഇന്‍ടെയ്ക്കുകള്‍ മൂന്നു ഘടനകളായാണ് ഒരുങ്ങുന്നത്. എല്‍ഇഡി ലൈറ്റുകള്‍ ഇന്‍ടെയ്ക്കില്‍ കാണാം. വശങ്ങളില്‍ വലിയ പിന്‍ ഡോറുകള്‍ ശ്രദ്ധയാകര്‍ഷിക്കും.
മേല്‍ക്കൂരയില്‍ നിന്നും ഒഴുകുന്ന സ്പോയിലറാണ് നല്‍കിയിരിക്കുന്നത്. പിറകിലുള്ള ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകള്‍ക്ക് ക്രോം അലങ്കാരവുമുണ്ട്. സ്പോര്‍ടി അലോയ് വീലുകള്‍, ചെത്തിമിനുക്കിയ പിന്‍ ബമ്പര്‍ എന്നിവ ഹാച്ച്ബാക്കിന്റെ മറ്റു പ്രത്യേകതകളാണ്.
ഫീനിക്സ് ഓറഞ്ച് പേള്‍ നിറമായിരിക്കും മോഡലിന്റെ സിഗ്‌നേച്ചര്‍. കൂടുതല്‍ കരുത്തുറ്റ എഞ്ചിനെ ബ്രിയോയില്‍ പ്രതീക്ഷിക്കാം. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ആദ്യതലമുറ ഹോണ്ട ബ്രിയോയെ ഹോണ്ട ഇന്തോനേഷ്യയില്‍ കൊണ്ടുവന്നത്. പെട്രോള്‍ എഞ്ചിന് 88 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

No comments:
Post a Comment