ഉദുമ: പരീക്ഷ എഴുതാന്‍ മംഗ്‌ളൂരുവിലേക്ക് പോയ ഉദുമ പാലക്കുന്നിലെ ഭര്‍തൃമതി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചു. പാലക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഇസ്ഹാഖ് ബിന്‍ അബ്ദുല്‍ ഹസ്സന്റെ ഭാര്യ തബസ്സും (23) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച ഉച്ചയോടെ തെക്കോട്ട് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.
ഫാര്‍മസി വിദ്യാത്ഥിനിയായ തബസ്സും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി തീവണ്ടി കയറാനായി റെയില്‍ പാത മുറിച്ചു കടക്കുന്നതിനിടെ ഗൂഡ്‌സ് ട്രെയിനാണ് ഇടിച്ചത്. തബസ്സും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
ഫാര്‍മസി വിദ്യാത്ഥിനിയായ തബസ്സും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി തീവണ്ടി കയറാനായി റെയില്‍ പാത മുറിച്ചു കടക്കുന്നതിനിടെ ഗൂഡ്‌സ് ട്രെയിനാണ് ഇടിച്ചത്. തബസ്സും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
കങ്കനാടിയിലെ എം.കെ. മുഹമ്മദ് കുഞ്ഞിയുടെ മകളാണ്. ഒന്നര വയസ്സുളള യാക്കൂബ് സൗബാന്‍ ഏക മകനാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രിയോടെ ബന്തര്‍ ടിപ്പുസുല്‍ത്താന്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനിയില്‍ കബറടക്കി.
No comments:
Post a Comment