പത്തനാപുരം ; പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിച്ചതില്‍ മനം നൊന്ത് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. കമുകുംചേരി കുഴിവേലി വടക്കേതില്‍ പ്രഭാകരന്‍ നായര്‍ രമാദേവി ദമ്പതികളുടെ മകള്‍ പ്രവീണ(21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.[www.malabarflash.com]
വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണി മുതല്‍ പെണ്‍കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് പത്തനാപുരം പോലീസില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ കല്ലടയാറ്റില്‍ കമുകുംചേരി കുറുമ്പുറത്ത് കടവില്‍ നാട്ടുകാര്‍ പ്രവീണയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പത്തനാപുരം ഫയര്‍ഫോഴ്‌സാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. തൃശൂരില്‍ താമസിച്ചുവന്ന കുടുംബം അടുത്തിടെയാണ് കമുകും ചേരിയില്‍ താമസത്തിന് എത്തിയത്. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. പുനലൂര്‍ യുഎഐഎം കോളേജിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായിരുന്നു. പോലീസ് കേസെടുത്തു.

No comments:
Post a Comment