കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ പുഴയില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചേരൂര്‍ എലിഞ്ചയിലെ എ എം അബ്ദുല്‍ ഖാദറിന്റെ മകന്‍ ആഷിഖ് (20) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച സന്ധ്യയോടെ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി നടത്തിയ തിരിച്ചിലിനൊടുവിലാണ് രാത്രി ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.
No comments:
Post a Comment