കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ ഉണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]
സ്കൂട്ടിക്ക് പിറകില്‍ കാറിടിച്ച് ആറുവയസുകാരനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മഡിയനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍
ആവിക്കര ചീനമാടത്തെ നൂറുദ്ദീന്‍ (51), ഭാര്യ സീനത്ത്, മകന് ഷാബിര്‍ (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 എന്‍ 2233 നമ്പര്‍ സ്കൂട്ടിയില്‍ കെഎല്‍ 60 എന്‍ 6006 നമ്പര്‍ കാറിടിക്കുകയായിരുന്നു.
ആവിക്കര ചീനമാടത്തെ നൂറുദ്ദീന്‍ (51), ഭാര്യ സീനത്ത്, മകന് ഷാബിര്‍ (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 എന്‍ 2233 നമ്പര്‍ സ്കൂട്ടിയില്‍ കെഎല്‍ 60 എന്‍ 6006 നമ്പര്‍ കാറിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടിയില്‍ നിന്നും തെറിച്ച് വീണാണ് മൂന്ന് പേര്‍ക്കും പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ കാര്ഡ്രൈവരുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്: പുതിയകോട്ട പെട്രോള്‍ പമ്പിനടുത്ത് ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഐങ്ങോത്തെ ടോമിന് ജോസഫിനാണ് പരിക്കേറ്റത്. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 60 എല്‍ 8992 നമ്പര്‍ ബൈക്കില്‍ കെഎല്‍ 05 എസ് 2122 നമ്പര്‍ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ ടോമിന് ജോസഫിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ കൊവ്വല്‍പ്പള്ളിയിലെ അഷ്റഫിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പടന്നക്കാട്: ബുള്ളറ്റിന് പിറകില്‍ പിക്കപ്പ് വാനിടിച്ച് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റു. നീലേശ്വരം വീവേഴ്സ് സ്ട്രീറ്റിലെ രാജേഷി (29)നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പടന്നക്കാട് നെഹ്റു കോളേജിനടുത്ത് വെച്ച് ഇയാള്‍ സഞ്ചരിച്ച കെഎല്‍ 59 4266 നമ്പര്‍ ബുള്ളറ്റില്‍ കെഎല്‍ 18 കെ 7235 നമ്പര്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രാജേഷിന്റെ പരാതിയില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

മാവുങ്കാല്‍: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആവിയിലെ ഫാറൂഖ് (25), തളിപ്പറമ്പിലെ നിധിന് കുര്യാക്കോസ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ നെല്ലിത്തറയില്വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെയും മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരം: കീഴ്മാല എഎല്‍പി സ്കൂളിന് സമീപം സാന്‍ട്രോ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുന്നുംകൈയിലെ കെ രഞ്ജിത്ത് (25)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് അപകടം.
രഞ്ജിത്ത് ഓടിച്ച കെഎല്‍ 60 ബി 3255 ബൈക്കില്‍ എതിരെ വരികയായിരുന്ന സാന്‍ട്രോ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ രഞ്ജിത്തിന്റെ തോളെല്ലിന് പരിക്കേറ്റു. തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ച രഞ്ജിത്തിനെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

No comments:
Post a Comment