കാഞ്ഞങ്ങാട്: മെഗാഫോണ്‍ ഉപയോഗിച്ച് അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ച ഡിസിസി പ്രസിഡണ്ടടക്കം അഞ്ചുപേരെ കോടതി ശിക്ഷിച്ചു. [www.malabarflash.com]
ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ബ്ലോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്ണന്, ഡിസിസി വൈസ് പ്രസിഡണ്ട് പി കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി കേശവ പ്രസാദ് കുമ്പള, മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി ഒന്ന് 800 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2017 ജുലായ് 10ന് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ വെച്ച് അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ച് പൊതുസമ്മേളനം നടത്തി പൊതുജനങ്ങള്‍ക്കും തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും തടസം സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് ജില്ലാകലക്ടറുടെ ഉത്തരവ് പ്രകാരം കോണ്‍ഗ്രസ് നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകരുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു.


No comments:
Post a Comment