ഉദുമ: ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്കൂളില്‍ 1951 മുതല്‍ 2005 വരെ പഠിച്ച പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് മാതൃ വിദ്യാലയത്തിനായി സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മിച്ച് നല്‍കിയത്.
2017 ഏപ്രില്‍ മാസത്തില്‍ ഓര്‍മ്മക്കൂട്ട് എന്ന പേരില്‍ സ്കൂളില്‍ നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് സ്മാര്‍ട്ട് ക്ലാസ്സ്റൂം നിര്‍മിച്ച് നല്ക്കാന് തീരുമാനമായത്. ഏവരും ഒറ്റകെട്ടായി നിന്നതോടെ ലക്ഷ്യം വേഗത്തില്‍ സര്ത്ഥകമായി. സ്മാര്‍ട്ട് ക്ലാസ്റൂമിന്റെ സമര്‍പ്പണം കെ കുഞ്ഞിരാമന് എംഎല്‍എ നിര്‍വഹിച്ചു.
കൂടാതെ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് സ്കൂളിനനുവദിച്ച കംപ്യൂട്ടറിന്റെ ഉല്‍ഘടനവും ഇതിനോടനുബന്ധിച്ചു നടന്നു.
ചടങ്ങില്‍ സംഘടക സമിതി ചെയര്മാന് കെ വി രമണന് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദ്അലി, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സൈനബ അബുബക്കര്‍, പഞ്ചായത്ത് അംഗങ്ങളായ കെ വി അപ്പു, പ്രീന മധു, പാലക്കുന്ന് ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ് അഡ്വ: കെ ബാലകൃഷ്ണന്, സ്കൂള്‍ മാനേജര്‍ എച്ച് ഹരിഹരന്, പി ടി എ പ്രസിഡന്റ് ബി അരവിന്ദാക്ഷന്, മദര്‍ പി ടി എ പ്രസിഡന്റ് ശ്രീജ രാജന്, പ്രഥമ അദ്ധ്യാപിക കെ രമണി, മുന്‍ പി ടി എ പ്രസിഡന്റ് കെ ആര് രമേശ് കുമാര്‍ കൊപ്പല്‍ എന്നിവര്‍ സംസാരിച്ചു. സംഘടക സമിതി കണ്‍വീനര്‍ കെ വിജയന് സ്വാഗതവും ഖജാന്‍ജി കെ ശ്രീധരന് നന്ദിയും പറഞ്ഞു.


No comments:
Post a Comment