ന്യൂഡൽഹി: ഭീഷണി പ്രസംഗം നടത്തിയ ഏറനാട് എം.എൽ.എ പി.കെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. കേസ് പിൻവലിക്കാൻ മജിസ്ട്രേറ്റ് കോടതി നൽകിയ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.[www.malabarflash.com]
കേസ് പിൻവലിക്കാൻ മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും മജിസ്ട്രേറ്റ് കോടതിക്ക് വിട്ടു. ഭീഷണി പ്രസംഗത്തിന്റെ പേരിൽ എം.എൽ.എക്കെതിരെ സ്വമേധയാ എടുത്ത കേസ് പിൻവലിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കേസ് പിന്‍വലിക്കാനുള്ള അപേക്ഷ മജിസ്ട്രേറ്റ് സ്വതന്ത്രബുദ്ധിയോടെ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ സംസ്ഥാന സർക്കാറിന്റെ പോസ്റ്റ് ഓഫിസ് ആകേണ്ട ആളല്ലെന്നും സുപ്രീംകോടതി പരാമർശിച്ചു.
മലപ്പുറത്ത് 2008ൽ പാഠപുസ്തക വിവാദത്തിൽ യൂത്ത് ലീഗ് നടത്തിയ സമരത്തിനിടെ സ്കൂൾ അധ്യാപകൻ ജയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ തെളിവു നൽകുന്നവരുടെ കാലു വെട്ടുമെന്നാണ് എം.എൽ.എ പൊതുവേദിയിൽ പ്രസംഗിച്ചത്. സാക്ഷി പറയുന്നവർ ജീവനോടെ തിരിച്ചുപോകില്ലെന്നും പി.കെ ബഷീർ പറഞ്ഞിരുന്നു.
2008 നവംബർ 27ന് മലപ്പുറം എടവണ്ണ പൊലീസാണ് കേസെടുത്തത്. എം.എൽ.എക്കെതിരെ കേസ് പിൻവലിച്ചതു ചോദ്യം ചെയ്യുന്ന ഹരജികൾ നേരത്തെ ഹൈകോടതി തള്ളിയിരുന്നു.

No comments:
Post a Comment