ഷാർജ: വെയർ ഹൗസുകൾ, നിർമാണത്തിലുള്ള കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിലപിടിപ്പുള്ള സാനധനങ്ങൾ മോഷ്ടിക്കുന്ന 17 അംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
സജ വ്യവസായ മേഖലയിൽ നിന്നാണ് അനധികൃത താമസക്കാരായ ഏഷ്യക്കാർ കവർച്ച നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം സജയിലെ ഒരു വെയർ ഹൗസ് സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് രണ്ട് മൊബൈൽ ഫോണുകളും പണവും തട്ടിയെടുത്തിരുന്നു. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് ഷാർജ പോലീസ് കുറ്റാന്വേഷണ വിഭാഗം തലവൻ ലഫ്. കേണൽ മുഹമ്മദ് ഹസ്സൻ അൽ ഷംസി പറഞ്ഞു.
വൈകാതെ തന്നെ 17 പേരേയും വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. ഇവരിലൊരാൾ സംഘത്തിൽ നിന്ന് തൊണ്ടിമുതലുകൾ വാങ്ങിക്കുന്നയാളാണ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

No comments:
Post a Comment