തൃശൂർ: റയിൽവേ പാളത്തിലേക്കു കയറിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കയറിൽ തട്ടി വീണ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിൻ തട്ടി മരിച്ചു.[www.malabarflash.com]
തൃശൂർ കൊരട്ടിയിലാണ് അപകടമുണ്ടായത്. പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി(54), പേരക്കുട്ടി ജുവാന മേരി(ഒന്നര) എന്നിവരാണ് മരിച്ചത്. ലിസി അപകടസ്ഥലത്തും ജുവാന ആശുപത്രിയിലേക്കുളള മാർഗമധ്യേയുമാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം – ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. കുഞ്ഞിനൊപ്പം ആടുകളെ മേയ്ക്കാനായി എത്തിയതായിരുന്നു ലിസി. ഇതിനിടെ ട്രാക്കിലേക്ക് ഓടിക്കയറിയ ആടുകൾക്കു പിന്നാലെ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കയറിൽ തട്ടി ട്രാക്കിൽ വീണ ലിസി കുഞ്ഞിനെ പാളത്തിനു പുറത്തേക്ക് എറിഞ്ഞെങ്കിലും വീഴ്ചയിൽ ജുവാനയ്ക്കു ഗുരുതര പരുക്കേൽക്കുകയായിരുന്നു.

No comments:
Post a Comment