Latest News

പ്രളയ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സേവനമനുഷ്ടിച്ച വളണ്ടിയര്‍മരെ ആദരിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലും മറ്റ് ജില്ലകളിലും പ്രളയ ബാധിത പ്രദേശങ്ങളില്‍ മികച്ച സേവനം ചെയ്ത സാന്ത്വന-സഹായി സന്നദ്ധ പ്രവര്‍ത്തകരെ എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു.[www.malabarflash.com]

കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വളണ്ടിയര്‍ സംഗമത്തില്‍ കരിഞ്ചോല, മൈലള്ളാംപാറ, കണ്ണപ്പന്‍ക്കുണ്ട്, പുല്ലൂരാംപാറ, കൂമ്പാറ തുടങ്ങിയ പ്രദേശങ്ങളിലും മറ്റ് പ്രളയ ബാധിത മേഖലകളിലും എല്ലാം മറന്ന് സേവന നിരതരായ മുന്നൂറിലധികം വളണ്ടിയര്‍മാരാണ് പങ്കെടുത്തത്. നടുക്കുന്ന ഓര്‍മകള്‍ അയവിറക്കി ഓരോ വളണ്ടിയറും അനുഭവങ്ങല്‍ പങ്ക് വെച്ചു.

സേവന നിരതരായ മുഴുവന്‍ വളണ്ടിയര്‍മാര്‍ക്ക് അഡ്വ: പി.ടി.എ റഹീം എം.എല്‍.എ അനുമോദനപത്രം വിതരണം ചെയ്തു.കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. 

വളണ്ടിയര്‍ പരിശീലനത്തില്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ട്രൈനര്‍ മുനീര്‍ മണക്കടവ് ക്ലാസെടുത്തു.ശുക്കൂര്‍ സഖാഫി വെണ്ണക്കോട്,അഫ്‌സല്‍ കൊളാരി,അബ്ദുല്‍ കലാം മാവൂര്‍ പ്രസംഗിച്ചു.മുല്ലക്കോയ തങ്ങള്‍ കോഴിക്കോട, ടി.എ മുഹമ്മദ് അഹ്്
സനി, കെ.എ നാസര്‍ ചെറുവാടി, നാസര്‍ സഖാഫി കരീറ്റിപറമ്പ്,മുനീര്‍സഖാഫി ഓര്‍ക്കാട്ടീരി സംബന്ധിച്ചു.മുഹമ്മദലി സഖാഫി വള്ളിയാട് സ്വാഗതവും പി.വി.അഹ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.