കൊച്ചി: തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് ഹനാന്. അപകടം നടന്ന ഉടനെ ഒരു ഓണ്‍ലൈന്‍ മാധ്യമം വേഗത്തില്‍ പറന്നെത്തി. താന്‍ പേരുപോലും കേള്‍ക്കാത്ത മാധ്യമം തങ്ങളുടെ എക്സ്ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുത്തു.[www.malabarflash.com]
അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ല. തന്റെ സമ്മതമില്ലാതെ ഇവര്‍ ഫേസ്ബുക്ക് ലൈവ് ഇട്ടു, ഇപ്പോഴും തന്നെ ഇവര്‍ ശല്യം ചെയ്യുകയാണെന്നും ഹനാന് പറഞ്ഞു.
വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ഇയാള്‍ പലപ്പോഴും മാറ്റിപ്പറയുകയാണ്. താന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലായിരുന്നു, ഉറങ്ങുക ആയിരുന്നു... ഇതെല്ലാം പോലീസിനെ അറിയിക്കുമെന്നും ഹനാന് പറഞ്ഞു.
നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു തകര്‍ന്ന കാറിന്റെ മുന്‍സീറ്റിലിരിക്കുകയായിരുന്നു ഹനാന്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാന്റെ നട്ടെല്ലിന് പൊട്ടലുള്ളതിനാല്‍ പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടലുള്ളത്.

No comments:
Post a Comment