മുംബൈ: കഴിഞ്ഞയാഴ്ച കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് സാങ്വി കൊല്ലപ്പെട്ടെന്ന് മുംബൈ പോലീസ്. സംഭവവുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.[www.malabarflash.com]
മുംബൈയിലെ കമലാ ഹിൽസിലെ ഓഫീസിൽ നിന്ന് സിദ്ധാർത്ഥ് സാങ്വിയെ സെപ്റ്റംബർ അഞ്ച് മുതലാണ് കാണാതായത്. ബുധനാഴ്ച ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സാങ്വിയെ ഏറെ വൈകിയും കാണാതായതോടെ ഭാര്യയാണ് പോലീസിൽ സമീപിച്ചത്.
നാല് പേരാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.
മുംബൈയിലെ കമലാ ഹിൽസിലെ ഓഫീസിൽ നിന്ന് സിദ്ധാർത്ഥ് സാങ്വിയെ സെപ്റ്റംബർ അഞ്ച് മുതലാണ് കാണാതായത്. ബുധനാഴ്ച ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സാങ്വിയെ ഏറെ വൈകിയും കാണാതായതോടെ ഭാര്യയാണ് പോലീസിൽ സമീപിച്ചത്.
പിന്നീട് സിദ്ധാർഥിന്റെ കാർ മുംബൈ ഐരോളിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കാറിൽ രക്തം പുരണ്ടിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

No comments:
Post a Comment