കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. [www.malabarflash.com]
കോട്ടച്ചേരിയില്‍ നിന്നും മത്സ്യമാര്‍ക്കറ്റിലേക്ക് പോകുന്ന സ്ഥലത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അല്പം പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചത്. മാറ്റിസ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിന് ചുറ്റുവേലി സ്ഥാപിച്ചിട്ടില്ല. ഓട്ടോറിക്ഷ സ്റ്റാന്റിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഫ്യുസുകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും തൊടാന്‍ കഴിയുന്ന ഉയരത്തിലാണ്. ഇതിന് ചുറ്റുവേലി നിര്‍മ്മിച്ചിരുന്നെങ്കില്‍ ഈ അപകടാവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
നേരത്തെ ഉണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറിന് ചുറ്റുവേലി ഉണ്ടായിരുന്നു. കെഎസ്ടിപി കരാറുകാര്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചെങ്കിലും ചുറ്റുവേലി കെട്ടേണ്ട ഉത്തരവാദിത്വം കെഎസ്ഇബിക്കാണ്. എന്നാല്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെയും ചുറ്റുവേലി നിര്‍മ്മിക്കാന്‍ കെഎസ്ഇബി തയ്യാറായിട്ടില്ല.
ട്രാന്‍സ്ഫോര്‍മറിന് സമീപത്ത് നിന്ന് മൊബൈല്‍ഫോണ്‍ വിളിക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നിരിക്കെ ഇതറിയാതെ യാത്രക്കാര്‍ പലരും ഇവിടെ നിന്നും മൊബൈല്‍ഫോണ്‍ വിളിക്കുന്നുണ്ട്. ചുറ്റുവേലി സ്ഥാപിക്കുകയാണെങ്കിലും ഈ അപകട ഭീഷണിയും ഒഴിവാക്കാവുന്നതാണ്.


No comments:
Post a Comment