മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ സുഗമമായ ലാൻഡിംഗ് പരിശോധനകൾക്കു പിന്നാലെ ഇൻഡിഗോ വിമാനവും പരീക്ഷണപ്പറക്കൽ നടത്തി. ഇൻഡിഗോയുടെ എടിആർ- 72 യാത്രാവിമാനമാണ് വെളളിയാഴ്ച പരീക്ഷണപ്പറക്കൽ നടത്തിയത്.[www.malabarflash.com]
72 പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് പരിശോധനയ്ക്ക് എത്തിയത്. ഉച്ചയ്ക്ക് 1.50ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനം 2.20ന് കണ്ണൂർ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിന്റെ സിഗ്നൽ പരിധിക്കുള്ളിൽ ആറു തവണ വട്ടമിട്ടു പറന്ന വിമാനം റൺവേയുടെ രണ്ടു ഭാഗങ്ങളിലും ലാൻഡിംഗ് നടത്തുകയും പറന്നുയരുകയും ചെയ്താണ് പരീക്ഷണം നടത്തിയത്.
താഴ്ന്നുപറന്നുള്ള ‘ടച്ച് ആൻഡ് ഗോ’ മുതലായ പരിശോധനകളും നടത്തി. ഒരു മണിക്കൂർ 20 മിനിറ്റ് വട്ടമിട്ടുപറന്നും ലാൻഡിംഗ് നടത്തിയ വിമാനം 3.42 ഓടെ പരീക്ഷണം പൂർത്തിയാക്കി റൺവേയിൽ ഇറക്കി. തുടർന്ന് വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഏപ്രണിൽ 10 മിനിറ്റോളം നിർത്തിയിട്ട വിമാനം കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.
കിയാൽ എംഡി വി.തുളസീദാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. ജോസ്, പ്രെജക്ട് എൻജിനിയർ കെ.എസ്. ഷിബുകുമാർ, അഡ്മിനിസ്ട്രേഷൻ മാനേജർ ടി. അജയകുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ മണിയറ വേലായുധൻ, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് വിമാനത്തെ സ്വീകരിച്ചത്.
പൈലറ്റ് ക്യാപ്റ്റൻ വീരയടക്കം നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് ആരംഭിക്കുന്നതിന് ഇൻഡിഗോയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇൻഡിഗോ വിമാനം പരിശോധനയ്ക്ക് എത്തിയത്.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലൈസൻസ് ലഭ്യമാക്കുന്നതിനാണ് രണ്ടുതരത്തിലുള്ള പരീക്ഷണപ്പറക്കൽ നടത്തിയതെന്ന് കിയാൽ എംഡി വി. തുളസീദാസ് പറഞ്ഞു. റൺവേയുടെ ഇരുഭാഗങ്ങളിലും സുഗമമായി ലാൻഡിംഗ് നടത്താനായതായി പൈലറ്റ് പറഞ്ഞതായി തുളസീദാസ് പറഞ്ഞു. ഐഎൽഎസിന്റെ പരിശോധന വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടാൽ വീണ്ടും വിമാനം ഉപയോഗിച്ചു പരീക്ഷണം നടത്തുമെന്നും എംഡി വ്യക്തമാക്കി.
കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള 737-800 ബോയിംഗ് വിമാനം റൺവേയിൽ ഇറക്കി പരീക്ഷണം നടത്തിയിരുന്നു. വലിയ യാത്രാവിമാനം ഇറക്കിയത് വിജയകരമായതിനാൽ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കാനുള്ള ലൈസൻസ് ഉടൻ ലഭിക്കുമെന്നാണ് അറിയുന്നത്.
വിമാനം ഇറങ്ങുന്നത് കാണാൻ പൊതുജനങ്ങൾക്ക് വെളളിയാഴ്ചയും പ്രവേശനമുണ്ടായില്ല.

No comments:
Post a Comment