Latest News

ആണ്‍വേഷം കെട്ടി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ യുവതി അറസ്റ്റില്‍

ടെഹ്റാന്‍: ആണ്‍വേഷം കെട്ടി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ യുവതി അറസ്റ്റില്‍. അറസ്റ്റിലായ സെയ്‌നബ പോലീസിന്റെ വാനില്‍ ഇരിക്കുന്ന ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതാണ് സംഭവം വൈറലാക്കിയത്. Zeinab_perspolisi_ak8 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ചിത്രങ്ങള്‍ പങ്കുവെച്ചത്.[www.malabarflash.com]

കടുത്ത ഫുട്‌ബോള്‍ ആരാധികയായ സെയ്‌നബ മുഖം മറച്ചും പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചുമാണ് ഇതുവരെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പോയിരുന്നത്. എന്നാല്‍ സെയ്‌നബയുടെ ആള്‍മാറാട്ടം പോലീസ് പിടികൂടുകയായിരുന്നു.

ഇറാനില്‍ സ്ത്രീകള്‍ക്ക് കായിക മത്സരങ്ങള്‍ കാണാനെത്തുന്നതിന് നിലവില്‍ യാതൊരു വിലക്കും നിലനില്‍ക്കുന്നില്ല. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ അനുമതി നിഷേധിക്കാറുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ 35 സ്ത്രീകളെയാണ് ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയതിന്റെ പേരില്‍ ഇറാനില്‍ കസ്റ്റഡിയിലെടുത്തത്. 2018 ഫിഫ ലോകകപ്പ് വേദിയില്‍ ആക്ടിവിസ്റ്റുകള്‍ ഇറാനിലെ ഈ നിഷേധത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇറാനിയന്‍ സ്ത്രീകളെ സ്റ്റേഡിയത്തില്‍ കയറാന്‍ അനുവദിക്കണം എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ലോകകപ്പ് വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.