കണ്ണൂർ: വാടകയ്ക്കു താമസിച്ചവർ ഒഴിഞ്ഞുപോയതിനെത്തുടർന്ന് വീട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി വീട്ടുടമയായ സ്ത്രീയുൾപ്പെടെ നാലു പേർക്ക് പരിക്ക്. വെളളിയാഴ്ച രാത്രി ഏഴോടെ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കറയിലായിരുന്നു സംഭവം.[www.malabarflash.com]
വീട്ടുടമ എറണാകുളം ആലുവയിലെ ആക്കൽ വീട്ടിൽ ഗ്രേസി മാത്യു (62), കാഞ്ഞിരക്കൊല്ലിയിലെ പുല്ലുമ്മല് ഹൗസില്‍ മീര (25), കക്കറ ചെമ്പുല്ലാഞ്ഞിയിലെ മാധവന് (45), ഭാര്യ ലീല (36) എന്നിവർക്കാണു പരിക്കേറ്റത്. ഗ്രേസി മാത്യുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാലുപേരെയും പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആറുമാസം മുമ്പ് വരെ ഈ വീട് വാടകയ്ക്കു നല്‍കിയിരുന്നു. വാടകയ്ക്കു താമസിച്ചവർ ഒഴിഞ്ഞുപോയതിനെത്തുടര്‍ന്ന് വീട് വൃത്തിയാക്കാനും മറ്റുമാണ് ഗ്രേസി കഴിഞ്ഞദിവസം എത്തിയത്.
വീടിനകത്തും പുറത്തുമുള്ള പാഴ്വസ്തുക്കൾ പരിസരവാസികളായ മൂന്നുപേരുടെ സഹായത്തോടെ കൂട്ടിയിട്ടു കത്തിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:
Post a Comment