തൃശൂർ: പ്രാർഥനകളുമായി രണ്ടു ദമ്പതിമാർ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരേസമയം ഓപ്പറേഷൻ ടേബിളുകളിലേക്ക്. ഭർത്താക്കന്മാരുടെ ജീവൻ രക്ഷിക്കാൻ ഭാര്യമാരാണ് വൃക്ക ദാനം ചെയ്യുന്നത്.[www.malabarflash.com]
മുസ്ലിം സഹോദരനു ഹിന്ദു സഹോദരിയും ഹിന്ദു സഹോദരനു മുസ്ലിം സഹോദരിയും വൃക്ക പകുത്തുനൽകുമ്പോൾ ഇതു ജീവനുവേണ്ടി മതത്തിനതീതമായ പങ്കുവയ്ക്കൽ കൂടിയാവുന്നു.
നാലുപേരെയും ചൊവ്വാഴ്ച രാവിലെ ഒരേസമയം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലാണ് ശസ്ത്രക്രിയയ്ക്കു വിധേയമാക്കുക. അസുഖവും വിവിധ തടസങ്ങളും മൂലം മൂന്നുമാസത്തിനിടെ രണ്ടുതവണ മാറ്റിവച്ച ശസ്ത്രക്രിയയാണ് ചൊവ്വാഴ്ച നടക്കുന്നത്. പ്രാർഥനാപൂർവം കാത്തിരിക്കുകയാണു ബന്ധുക്കൾ.
തൃശൂർ ജില്ലയിലെ അടാട്ട് മുതുവറ പുത്തിശേരി അഖിലേഷ്, ചെന്ത്രാപ്പിന്നി അയ്യർകുളം വീട്ടിൽ എ.ബി. ജമീബ് എന്നിവരാണു വൃക്ക സ്വകരിക്കുന്നത്. അഖിലേഷിന്റ ഭാര്യ ശാരി ജമീബിനും ജമീബിന്റെ ഭാര്യ റാഹില അഖിലേഷിനുമാണു വൃക്കദാനം ചെയ്യുന്നത്.
വൃക്കരോഗം മൂലം അഖിലേഷും ജമീബും ഒന്നരവർഷമായി ചികിത്സയിലാണ്. ഡയാലിസിസ് തുടരുന്നതിനിടയിൽ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഒരു വർഷത്തിലേറെയായി യോജ്യമായ വൃക്കയ്ക്കായി കാത്തിരുന്നു. ഭാര്യയും അടുത്ത ചില ബന്ധുക്കളും വൃക്കദാനത്തിനു തയാറായെങ്കിലും ക്രോസ്മാച്ച് ആയില്ല.
അങ്ങനെ വിഷമിച്ചിരിക്കെയാണ് ഇരുകൂട്ടരും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തൃശൂരിലെ ഓഫീസിലെത്തി സഹായം അഭ്യർഥിച്ചത്. ലബോറട്ടറി പരിശോധനാ ഫലങ്ങൾ പരിശോധിച്ച കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ വിദഗ്ധർ ജമീബിന്റെ ഭാര്യ റാഹിലയുടെ വൃക്ക അഖിലേഷിനും അഖിലേഷിന്റെ ഭാര്യ ശാരിയുടെ വൃക്ക ജമീബിനും ക്രോസ് മാച്ചാകുമെന്നു കണ്ടെത്തി.
ഇതോടെ കിഡ്നി ഫെഡറേഷൻ അധ്യക്ഷൻ ഫാ. ഡേവിസ് ചിറമ്മൽ അഖിലേഷിനേയും ജമീബിനേയും കുടുംബസമേതം വിളിച്ചുവരുത്തി പരസ്പരം പരിചയപ്പെടുത്തി. പരസ്പരം ദാനം ചെയ്യാൻ തയാറായാൽ ജീവൻ രക്ഷിക്കാമെന്ന സന്ദേശം അവർ ഉൾക്കൊണ്ടു. അങ്ങനെ ക്രോസ് ഡൊണേഷന് അനുമതി കിട്ടാനുള്ള നടപടികൾ തുടങ്ങി.
നടപടികൾ വേഗത്തിലാക്കാനും ധൈര്യം പകരാനും പി.ജെ. ജോമിരാജിന്റെ പിന്തുണ. പത്തുവർഷം മുമ്പ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ അമലനഗർ സ്വദേശിയും കിഡ്നി ഫെഡറേഷൻ പ്രവർത്തകനുമാണ് ജോമിരാജ്. മൂന്നു മാസം മുമ്പാണ് ക്രോസ് ഡൊണേഷനുള്ള അനുമതികളെല്ലാം നേടിയത്.
ചെറിയ ജോലി ചെയ്തു ജീവിക്കുന്ന കുടുംബങ്ങളിലുള്ളവരാണ് അഖിലേഷും ജമീബും. ഓരോരുത്തരുടേയും ശസ്ത്രക്രിയയ്ക്കു 15 ലക്ഷം രൂപ വീതം ചെലവുവരും. പൊതു പ്രവർത്തകനും ഡ്രൈവറുമായ അഖിലേഷിനു ശസ്ത്രക്രിയയ്ക്കു സാമ്പത്തിക സഹായം ഒരുക്കാൻ സുഹൃത്തുക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്.
ഓപ്പറേഷൻ തീയറ്ററിൽ നാലു പേർക്കും ഒരേസമയം ശസ്ത്രക്രിയ നടത്താൻ വിദഗ്ധരുടെ സംഘത്തെയാണ് ആശുപത്രി അധികൃതർ സജ്ജമാക്കുന്നത്. നെഫ്രോളജിസ്റ്റ് ഡോ. മാമ്മൻ എം. ജോണ്, സർജൻ ഡോ. സച്ചിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണു ശസ്ത്രക്രിയ നടത്തുക.

No comments:
Post a Comment