കോട്ടയം: ബൈക്കുമായി കൂട്ടിയിടിച്ചു തീ പിടിച്ച കെഎസ്ആർടിസി ബസ് കത്തിനശിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ബസിലുണ്ടായിരുന്ന 44 യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com]
ബൈക്ക് യാത്രികൻ കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാവിള പുത്തൻവീട് ആൽബിൻ അലക്സാണ് (18) മരിച്ചത്. അപകടത്തിൽ ബൈക്കും പൂർണമായി കത്തിനശിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ എംസി റോഡിൽ ഈസ്റ്റ് മാറാടി പള്ളിപ്പടിയിലായിരുന്നു അപകടം.
തൃശൂരിൽനിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് എതിർദിശയിൽനിന്നു മറ്റൊരു വാഹനത്തെ മറികടന്നുവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അടിയിൽപ്പെട്ട ബൈക്ക് 25 മീറ്ററോളം വലിച്ചുകൊണ്ടുപോയാണു ബസ് നിന്നത്. ഭയന്നു നിലവിളിച്ചു യാത്രക്കാർ ബസിനുള്ളിൽനിന്നു പുറത്തിറങ്ങിയ ഉടൻ ബസിനു തീ പിടിച്ചു.
നിമിഷങ്ങൾക്കുള്ളിൽ ബസും ബൈക്കും പൂർണമായും കത്തിയമർന്നു. ഏതാനും യാത്രക്കാരുടെ ബാഗ് ഉൾപ്പെടെയുള്ള സാധനസാമഗ്രികളും കത്തിനശിച്ചു. റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ അനൂപിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂവാറ്റുപുഴയിൽനിന്നും കൂത്താട്ടുകുളത്തുനിന്നും എത്തിയ മൂന്നു യൂണിറ്റ് അഗ്നിരക്ഷാസേന ഏറെനേരത്തെ ശ്രമത്തിനൊടുവിലാണു തീയണച്ചത്. തൃശൂർ ഡിപ്പോയുടെ ബസാണ് കത്തിനശിച്ചത്. മൂവാറ്റുപുഴ വരെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. മൂവാറ്റുപുഴ സ്റ്റാൻഡിൽനിന്നു ബസ് പുറപ്പെട്ടു പത്തു മിനിറ്റിനുള്ളിലായിരുന്നു അപകടം.
അപകടത്തെത്തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം കൂടുതൽ പരിശോധനകൾക്കു ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു.
പ്ലസ് ടു വിദ്യാർഥിയായ ആൽബിൻ ആലുവയ്ക്കടുത്തുള്ള കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന പിതാവ് അലക്സാണ്ടറിനെ കാണാൻ പോകുകയായിരുന്നു. മാതാവ്: ബിൻസി, സഹോദരൻ: ആൽവിൻ.
പ്ലസ് ടു വിദ്യാർഥിയായ ആൽബിൻ ആലുവയ്ക്കടുത്തുള്ള കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന പിതാവ് അലക്സാണ്ടറിനെ കാണാൻ പോകുകയായിരുന്നു. മാതാവ്: ബിൻസി, സഹോദരൻ: ആൽവിൻ.
ഞായറാഴ്ച രാത്രി അജ്ഞാത വാഹനമിടിച്ച് ഈസ്റ്റ്മാറാടി ദീപിക ഏജന്റ് എം.യു. ജയ്സണ് മരിച്ചിരുന്നു. ഈ അപകടം നടന്ന സ്ഥലത്തുനിന്ന് 500 മീറ്റർ അകലെയാണ് തിങ്കളാഴ്ച നടന്ന അപകടം. രണ്ടാഴ്ച മുന്പും ഇതിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.
No comments:
Post a Comment