ന്യൂഡൽഹി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്തിന് (തിങ്കൾ) രാജ്യവ്യാപക ഹർത്താൽ നടത്തുമെന്ന് ഇടതുസംഘടനകൾ. ഇതേദിവസം കോണ്ഗ്രസ് ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.[www.malabarflash.com]
സിപിഎം, സിപിഐ (എംഎൽ), എസ്യുസിഐ (കമ്യൂണിസ്റ്റ്), ആർഎസ്പി തുടങ്ങിയ പാർട്ടികളാണു ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ജനത്തിനുമേൽ അഭൂതപൂർവമായ സാമ്പത്തികഭാരമാണ് ഏൽപ്പിക്കുന്നതെന്നു സംയുക്ത പ്രസ്താവനയിൽ ഇടതുപാർട്ടികൾ കുറ്റപ്പെടുത്തി.
കർഷകർ ദുരിതത്തിലാണ്. യുവാക്കൾക്കു തൊഴിലില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. ബാങ്കുകളിൽ കിട്ടാക്കടം പെരുകുന്നു. സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പ്രയാസമെല്ലാം സാധാരണക്കാരാണ് അനുഭവിക്കുന്നതെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി.
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത ബന്ദ് നടത്തുമെന്നു കോൺഗ്രസ് അറിയിച്ചു. രാവിലെ ഒൻപതു മുതൽ മൂന്നു മണി വരെയായിരിക്കും ബന്ദ്. വാഹനങ്ങൾ തടയില്ല. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികൾ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി.

No comments:
Post a Comment