ഉദുമ: ജീവ കാരുണ്യ, വിദ്യാഭ്യാസോന്നമന, സാമൂഹ്യ മേഖലകളില്‍ വികെയര്‍ മീത്തല്‍ മാങ്ങാട് പൂര്‍ത്തിയാക്കിയ മൂന്ന് വര്‍ഷങ്ങളുടെ പ്രതീകമായി വികെയര്‍ ഓഫീസ് പരിസരത്ത് മൂന്ന് ഓര്‍മ്മ മരങ്ങള്‍ നട്ട് കൊണ്ട് നാലാം വര്‍ഷ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.[www.malabarflash.com]
2015 സെപ്തമ്പര്‍ 6 ന് ഒരു വാട്സപ്പ് ഗ്രൂപ്പിലൂടെ ആരംഭിച്ച് നാടിന്റ തന്നെ ഭാഗവും, സ്പന്ദനവും ഐക്യരൂപവും, അശരണരുടെ അത്താണിയുമായ സംഘടന യായി മാറാനും, വ്യത്യസ്ത പദ്ധതികളിലൂടെയും, നടപ്പിലാക്കുന്ന രീതികളിലൂടെയും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാനും വികെയര്‍ മീത്തല്‍മാങ്ങാട് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കല്, ഭവന പുനര്‍മ്മാണ സഹായം ലക്ഷ്യമാക്കുന്ന വികെയര്‍ ബൈത്തുല്‍ ഹയാന്, നിര്‍ധന യുവതികള്‍ക്കുള്ള വിവാഹ ധന സഹായ വികെയര്‍ മംഗല്യനിധി. ഭക്ഷ്യ, വസ്ത്ര വിതരണത്തിന്റേയും റിലീഫ് പ്രവര്‍ത്തനങ്ങളുടെയും ഏകോപിത പദ്ധതിയായ വികെയര്‍ കൈതാങ്ങ്, അശരണര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സമയബന്ധിതമായി ചികിത്സക്ക് സഹായം ലഭ്യമാക്കുന്ന വികെയര്‍ എമര്‍ജന്‍സി കെയര്‍, കുടിവെള്ള ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സ്ഥിരം കുടിവെള്ള സൗകര്യം ഒരുക്കി കൊടുക്കുന്ന വികെയര്‍ വാട്ടര്‍ കെയര്‍, തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, സൂചന ബോര്‍ഡുകള്‍, പൊതുമരാമത്ത് പ്രവര്‍ത്തികളിലെ ഗുണമേന്മ ഉറപ്പു വരുത്തുല്‍ തുടങ്ങിയ പൊതു ജനോപകാര പദ്ധതി വികെയര്‍ പബ്ലിക് കെയര്‍, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, പഠനോപകരണ വിതരണം, ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ തുടങ്ങിയ വിദ്യാഭ്യാസോന്നമന പദ്ധതി വികെയര്‍ എഡ്യു കെയര്‍, സുരക്ഷ ക്യാമറകള്‍ സ്ഥാപിക്കല്‍ , സാമൂഹിക സുരക്ഷിതത്വം മുന്‍നിര്‍ത്തിയുള്ള വികെയര്‍ സേഫ് സോണ്‍, ആരോഗ്യ രംഗത്ത് വീല്‍ചെയറുകള്‍ , ഫോള്‍ഡിംഗ്, ഓട്ടോമാറ്റിക് ബി.പി ചെക്കിംഗ് മെഷീനുകള്‍ തുടങ്ങിയ ചികിത്സ ഉപകരണങ്ങള്‍ വിതരണവും ആരോഗ്യ ബോധവത്കരണവും നടത്തുന്ന വികെയര്‍ മെഡി കെയര്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് വികെയര്‍ നേതൃത്വം നല്കി വരുന്നു.
വികെയര്‍ ബൈത്തുല്‍ ഹയാന്' പദ്ധതിയിലെ ആദ്യ വീടിന്റ താക്കോല്‍ മാസങ്ങള്‍ക്ക് മുമ്പ് കൈമാറിയിരുന്നു.
വികെയര്‍ ജനറല്‍ സെക്രട്ടറി സീതി ഖാദര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികെയര്‍ അഡ്മിനിസ്ട്രേറ്റീവ് വിംഗ് അംഗങ്ങളായ സലാം ഗല്ദാരി, എം.കെ.എം മീത്തല്‍മാങ്ങാട്, സമീര്ലിയ , അബ്ദുള്‍റഹ്മാന്‍ ആടിയത്ത് ഖാദര്‍, ഷാഫി പുതിയകണ്ടം, അഷ്റഫ് ബാഡൂര്‍, മുത്തലിബ് അഹമ്മദാജി , ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി സാദിഖ് മീത്തല്‍മാങ്ങാട് നന്ദി പറഞ്ഞു.


No comments:
Post a Comment