ഭോപ്പാല്‍: മധ്യപ്രദേശില്‍, കാണാതായ പശുക്കളെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മുപ്പത്തിയഞ്ചുകാരനെ മരത്തില്‍ കെട്ടിയിട്ട് വലതു കൈ വെട്ടിമാറ്റി. ഇടതു കൈയ്ക്കും മാരകമായി വെട്ടേറ്റതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
കാണാതായ തന്റെ പശുക്കളെ തേടിയിറങ്ങിയ പ്രേം നാരായണ്‍ സാഹുവെന്ന യുവാവാണു കൊടുംക്രൂരതയ്ക്കിരയായത്. ഭോപ്പാലില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ റയ്സണ്‍ ഗ്രാമത്തിലാണു സംഭവം.
സട്ടു യാദവ് എന്നയാളുടെ ഫാമിലേക്കാണു സാഹു തന്റെ പശുവിനെ തിരഞ്ഞെത്തിയത്. ഇയാള്‍ കൈയില്‍ വാള് കരുതിയിരുന്നു. ഫാമിലെത്തിയ സാഹുവും സട്ടു യാദവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ സട്ടുവിന്റെ കുടുംബാംഗങ്ങള്‍ സാഹുവിനെ മരത്തില്‍ പിടിച്ചുകെട്ടിയ ശേഷം വാള് കൊണ്ടു വലതു കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതു കൈക്കും വെട്ടേറ്റിട്ടുണ്ട്. സാഹു അലറിക്കരഞ്ഞെങ്കിലും ഒരാള്‍ പോലും രക്ഷയ്ക്കെത്തിയില്ല.
അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസെത്തിയാണു സാഹുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. ഇയാളുടെ വെട്ടിമാറ്റിയ കൈയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
സട്ടു യാദവ് ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തെന്നും ഒരു സ്ത്രീ അടക്കം മൂന്നു പേര് ഒളിവിലാണെന്നും പോലീസ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയ സാഹുവിനെ മര്‍ദിച്ചെന്നു സട്ടുവിന്റെ കുടുംബാംഗമായ സ്ത്രീ പറയുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

No comments:
Post a Comment