കാസര്‍കോട്: പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനു ബസ് ഓണേഴ്സ് അസോസിയേഷന് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ സാന്ത്വന യാത്രയില്‍ 22,72,460 രൂപ സമാഹരിച്ചു.[www.malabarflash.com]
ജില്ലയിലെ 400 സ്വകാര്യ സര്‍വ്വീസ് ബസ്സുകളില്‍ 345 എണ്ണം അന്നു ടിക്കറ്റ് നല്‍കാതെ യാത്രക്കാരില്‍ നിന്നു ബക്കറ്റില്‍ സമാഹരിച്ച തുകയാണിത്. മറ്റു ബസ്സുകള്‍ അറ്റകുറ്റപ്പണിയിലും മറ്റുമായിരുന്നു.
പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടപ്പെട്ടു കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനും കെടുതി ബാധിത പ്രദേശങ്ങള്‍ പുനരധിവസിപ്പിക്കുന്നതിനും തുക ആര്‍ക്കു കൈമാറണമെന്നു ചൊവ്വാഴ്ച ചേരുന്ന ബസ് ഓണേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നു ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് പറഞ്ഞു.
സാന്ത്വനയാത്രയില് ലഭിക്കുന്ന തുക ജില്ലാ കളക്ടര്‍ക്കു കൈമാറണമെന്നായിരുന്നു ആദ്യനിലപാട്. എന്നാല്‍ പിന്നീട് അതു മുഖ്യമന്ത്രിയെ നേരിട്ട് ഏല്‍പ്പിക്കണമെന്ന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബസ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയുടെ ഇക്കാര്യത്തിലുള്ള മാതൃകാ പ്രവര്‍ത്തനം മറ്റു ജില്ലകളിലും സംഘടിപ്പിക്കാനും അവിടങ്ങളിലും സാന്ത്വന യാത്ര നടത്താനും തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള തുക സമാഹരിച്ചു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിത ബാധിതരെ സഹായിക്കാനുള്ള ഫണ്ടിനു കൈമാറണമെന്ന അഭിപ്രായവും ഇപ്പോഴുണ്ട്. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ച എടുക്കും.


No comments:
Post a Comment