കൊടുങ്ങല്ലൂർ: സിനിമാ ഷൂട്ടിംഗിനിടെ സെറ്റിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മരിച്ചു. ചുള്ളിപ്പറമ്പിൽ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക - 68) ആണ് മരിച്ചത്.[www.malabarflash.com]
സത്യൻ അന്തിക്കാടിന്റെ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. കബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊടുങ്ങല്ലൂരിലെ എറിയാട് മാടവന പടിഞ്ഞാറെ മൊഹിയുദ്ദീൻ കബർസ്ഥാനിൽ.
സംവിധായകൻ കമലിന്റേതടക്കം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് 5.55നാണ് മരിച്ചത്.
സത്യനും ശാരദയും നായികനായകൻമാരായി അഭിനയിച്ച ഇണപ്രാവുകൾ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ബോയ് ആയാണ് സിനിമാരംഗത്ത് എത്തുന്നത്. മതിലകത്തെ ഹമീദ് കാക്കശേരിയാണ് കുഞ്ഞിക്കയെ സിനിമാമേഖലയിലേക്കു കൊണ്ടുവന്നത്.
കമലിന്റെ പ്രാദേശിക വാർത്തകളിൽ അഭിനയിച്ച കുഞ്ഞിക്ക പിന്നീട് കമലിന്റെ എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു. സംവിധായകരായ അക്കു അക്ബർ, ആഷിക് അബു, കമലിന്റെ മകനായ ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും വേഷമിട്ടു.

ഉള്ളടക്കത്തിലെ ഭ്രാന്തൻ, സ്വപ്നസഞ്ചാരിയിലെ പാൽക്കാരൻ, ആമിയിലെ കൃഷ്ണേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. സുജിത്ത് സംവിധാനം ചെയ്ത കിനാവള്ളിയാണ് അവസാന ചിത്രം. ഭാര്യ: പടിയത്ത് ഹൈദ്രോസ് മകൾ ജമീല. മക്കൾ: ഷെജീന, ഷെബീർ, ഷെമീന, ഷെറീന. മരുമക്കൾ: ഷാജഹാൻ, ശിഹാബ്, സജ്ജാദ്, ഷംസി.

No comments:
Post a Comment