ഉദുമ: തലവേദനയെ തുടര്‍ന്ന് ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോളേജു വിദ്യാര്‍ഥി മരിച്ചു. ചികിത്സാ പിഴവാണെന്നപരാതിയെ തുടര്‍ന്ന് ബേക്കല്‍ പോലീസ് എഫ്.ഐ.ആര്.റെജിസ്റ്റര്‍ ചെയ്തു.[www.malabarflash.com]
മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കല്‍കോളേജിലേക്ക് അയക്കും.
പനയാല്‍ കുന്നൂച്ചിയിലെ സുനിലിനറെയും സരോജിനിയുടെയും മകന് കാഞ്ഞങ്ങാട് സ്കോളര്‍ കോളജിലെ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിയുമായ സുദിന് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് തലവേദന കലശലായതിനെ തുടര്‍ന്നു യുവാവ് ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് കുത്തിവെപ്പ് നല്‍കിയതിനു പിന്നാലെ അവശനിലയി. . ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ സി.ഐ. സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ഞായറാഴ്ച രാവിലെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആസ് പത്രിയിലേക്ക് കൊണ്ടുപോകും.
വിദ്യാര്‍ഥി ആയ ഇളയ സഹോദരന് സുജിന്‍ ആണ് ആസ് പത്രിയില്‍ ഒപ്പമുണ്ടായിരുന്നത്. മറ്റൊരു സഹോദരന് സുബിന്. പരിയാരം മെഡിക്കല്‍കോളേജി ലെ പോസ്റ്റുമോര്‍ട്ടo റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞു തുടര്‍ നടപടി ഉണ്ടാകുമെന്ന് കേസ് അന്വേഷിക്കുന്ന ബേക്കല്‍ ഇന്‍സ്പെക്ടര്‍ വി .കെ.വിശ്വംഭരന് അറിയിച്ചു.

No comments:
Post a Comment