കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കലിനെ ചൊല്ലി സംഘര്‍ഷമുണ്ടായി. നഗരത്തിലെ വഴിയോര കച്ചവടങ്ങളും കൈയ്യേറ്റങ്ങളും നഗരസഭയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു.[www.malabarflash.com]
എന്നാല്‍ നഗരത്തില്‍ ഒരു യുവതിയുടെ നേതൃത്വത്തില്‍ നാലോളം തട്ടുകടകളില്‍ ഗുജറാത്തി ഭക്ഷണ വിഭവമായ ബേല്‍പൂരി വില്‍പ്പന നടക്കുന്നുണ്ട്. ഇവ സന്ധ്യ കഴിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോഴേക്കും നഗരസഭ ഓഫീസ് അടക്കുന്നതിനാല്‍ ഇത് നഗരസഭക്ക് നീക്കാന്‍ കഴിഞ്ഞിരുന്നില്ല.
വെളളിയാഴ്ച വൈകുന്നേരം വീണ്ടും ബേല്‍പൂരി തട്ടുകട പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ നേരത്തെ ഒഴിപ്പിക്കപ്പെട്ട തദ്ദേശിയരായ വഴിയോര കച്ചവടക്കാര്‍ സംഘടിതമായി എത്തുകയും കച്ചവടം തടയുകയും ചെയ്തു. ഇതോടെ തടഞ്ഞവരും യുവതിയുടെ സംഘവും തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും ഉണ്ടായി. ഇത് ഏറെസമയം നീണ്ടപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്.
എന്നാല്‍ പോലീസാകട്ടെ യുവതിയോട് മൃദു സമീപനം പുലര്‍ത്തുകയായിരുന്നു. ഇത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി.
നാട്ടുകാരെ കുടിയൊഴിപ്പിച്ച് അന്യസംസ്ഥാനക്കാരെ സംരക്ഷിക്കുന്ന നിലപാട് കൈക്കൊണ്ടതാണ് വഴിയോരക്കച്ചവടക്കാരെ പ്രകോപിതരാക്കിയത്.
നാട്ടുകാരെ കുടിയൊഴിപ്പിച്ച് അന്യസംസ്ഥാനക്കാരെ സംരക്ഷിക്കുന്ന നിലപാട് കൈക്കൊണ്ടതാണ് വഴിയോരക്കച്ചവടക്കാരെ പ്രകോപിതരാക്കിയത്.
ഒടുവില്‍ ഏറെ കഴിഞ്ഞ് ബേല്‍പൂരി കട മാറ്റിയതോടെയാണ് പ്രശ്നം പരിഹരിച്ചത്.


No comments:
Post a Comment