കാസര്‍കോട് : ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിന്തളം ഓമശ്ശേരിയിലെ സദാശിവ (45)യെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.[www.malabarflash.com]
2015 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ ഒമ്പതു വയസുകാരിയെ വീടിനു സമീപത്തുള്ള ഷെഡ്ഡില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴ സംഖ്യ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
നീലേശ്വരം സി ഐയായിരുന്ന കെ ഇ പ്രേമചന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

No comments:
Post a Comment