കോട്ടൂരില്‍ ഇവര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ വേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച രണ്ട് കിലോ കുങ്കുമപൂവ് കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് സിയാദ് 2011 ല്‍ വിവാഹത്തലേന്ന് വരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ബേഡകം പോലീസ് സ്‌റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.
മട്ടന്നൂരില്‍ വില്‍പ്പന നടത്തിയ ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു കുങ്കുമപൂവെന്ന് സംഘം പോലീസിനോട് പറഞ്ഞു. കാസര്‍കോട് സ്വദേശിയായ ഏജന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം കുങ്കുമപൂവുമായെത്തിയത്.
വിദേശത്ത് നിന്ന് നികുതി വെട്ടിച്ച് കോഴിക്കോട് എയര്‍പോട്ട് വഴിയാണ് കുങ്കമപൂവെത്തിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. സംഘത്തെ കണ്ണൂര്‍ സെയില്‍ ടാക്‌സ് അധികൃതര്‍ക്ക് കൈമാറി.
എസ് ഐ കെ വി രഘുനാഥ്, എ എസ് ഐ രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഷാദ്, പ്രശാന്തന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
No comments:
Post a Comment