Zജയ്പുർ: രാജസ്ഥാനിൽ നിയമവിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഫലഹരി ബാബയെന്നു അറിയപ്പെടുന്ന സ്വാമി കൗശലേന്ദ്ര പ്രപാനാചാരിയെയാണ് ശിക്ഷിച്ചത്. 2017 സെപ്റ്റംബർ 23 ന് ആണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്.[www.malabarflash.com]
ആൽവാറിലെ ആശ്രമത്തിൽ താൻ പീഡിപ്പിക്കപ്പെട്ടതായി ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു. പഴങ്ങൾ മാത്രം കഴിച്ചുജീവിക്കുന്ന ആളെന്നു പുറത്തറിയപ്പെടുന്ന സ്വാമിയെ ഓഗസ്റ്റ് ഏഴിനാണ് പെൺകുട്ടി കാണാനെത്തിയത്. എന്നാൽ ആശ്രമത്തിലെ ജീവനക്കാർ പെൺകുട്ടിയെ രാത്രിയിൽ ഇവിടെ തങ്ങാൻ നിർബന്ധിച്ചു.
ഇരുട്ടുപരന്നാൽ മാത്രമേ മറ്റുള്ളവരെ സ്വാമി കാണുകയുള്ളെന്നാണ് ഇതിനു കാരണമായി പറഞ്ഞത്. ആശ്രമത്തിൽ രാത്രി തങ്ങിയ പെൺകുട്ടിയെ സ്വകാര്യ മുറിയിലെത്തിച്ച് സ്വാമി പീഡിപ്പിക്കുകയായിരുന്നു.

No comments:
Post a Comment