ന്യൂഡൽഹി: വിവാഹ മോചനം നേടിയ സ്ത്രീക്ക് മുൻ ഭർത്താവിനെതിരേ സ്ത്രീധന പീഡനത്തിന് പരാതി നൽകാനാകില്ലെന്ന് സുപ്രീംകോടതി. മുൻഭർത്താവിനോ ബന്ധുക്കൾക്കോ എതിരേ ഇത്തരത്തിൽ പരാതി നൽകാനാകില്ല.[www.malabarflash.com]
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പും സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകളും വിവാഹമോചിതരായ ദന്പതികളുടെ കാര്യത്തിൽ നിലനിൽക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ എത്തി കേസ് പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻഭാര്യ സമർപ്പിച്ച സ്ത്രീധന പീഡനക്കേസിൽ പ്രതിസ്ഥാനത്ത് നിന്നു നീക്കണം എന്നാവശ്യപ്പെട്ടു ഭർത്താവും വീട്ടുകാരും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇവർ സുപ്രീംകോടതിയിലെത്തി.

വിവാഹം മോചനം കഴിഞ്ഞ് നാലു വർഷത്തിന് ശേഷം നൽകിയ ഈ കേസിൽ കൂടുതൽ വാദങ്ങൾ നിലനിൽക്കില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

No comments:
Post a Comment