തിരുവന്തപുരം: ഒന്നും രണ്ടും സമ്മാനങ്ങൾ നോക്കാതെ ചെറിയ സമ്മാന തുകകൾ മാത്രം നോക്കി ലോട്ടറി ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ യുവാവിന് 10 ലക്ഷം നഷ്ടമായി. ടിക്കറ്റ് ചുരുട്ടിയെറിഞ്ഞതറിഞ്ഞ സുഹൃത്ത് ടിക്കറ്റ് എടുത്തു നോക്കിയപ്പോൾ കാരുണ്യ പ്ലസിന്റെ 10 ലക്ഷം രൂപ സമ്മാനം ലഭിച്ചു. വീണു കിട്ടിയ പത്തുലക്ഷത്തിന്റെ ഭാഗ്യവുമായി സുഹൃത്ത് മുങ്ങി.[www.malabarflash.com]
തുടർന്ന് ടിക്കറ്റിന്റെ ഉടമ പാലോട് സി.ഐ.ക്ക് പരാതി നൽകി. പാലോട്, പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനിയിൽ അജിലുവാണ് ഭാഗ്യം കടാക്ഷിച്ചിട്ടും ദൗർഭാഗ്യവാനായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ 22-ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറി (കെ.എക്സ്.819582)യുടെ രണ്ടാം സമ്മാനം അജിലുവിന്റെ കൈയിലുണ്ടായിരുന്ന ലോട്ടറിക്കാണ് ലഭിച്ചത്.
ലോട്ടറി ഫലം സ്വന്തമായി നോക്കിയ അജിലു ഒന്നും രണ്ടും സമ്മാനം ഒഴികെയുള്ള സമ്മാനങ്ങളെല്ലാം നോക്കിയശേഷം ടിക്കറ്റ് റോഡരികിൽ വലിച്ചെറിഞ്ഞു. ഉറ്റസുഹൃത്തും അയൽവാസിയുമായ അനീഷ് കൃഷ്ണൻ ഫോണിൽ വിളിച്ച് ലോട്ടറി എന്തു ചെയ്തെന്നു ചോദിച്ചപ്പോൾ അജിലു അറിഞ്ഞില്ല തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന്. ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം ഉറ്റസുഹൃത്തിനോട് പറയുകയും ചെയ്തു.

റോഡരികിൽനിന്നും ടിക്കറ്റ് സ്വന്തമാക്കിയ അനീഷ് അത് തന്റേതെന്നു സ്ഥാപിക്കാനും ശ്രമിച്ചു. തുടർന്ന് ടിക്കറ്റ് കളഞ്ഞതിനു സമീപത്തുള്ള ബാങ്കിന്റെ സി.സി.ടി.വിയിൽ അനീഷ് ഇവിടെനിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് ഒന്നുതന്നെയാണെന്നു തെളിഞ്ഞു.
ഇതോടെ അനീഷുമായി മധ്യസ്ഥർ സംസാരിച്ചപ്പോൾ സമ്മാനത്തിന്റെ പകുതി നൽകാമെന്നു സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി. ഞായറാഴ്ച വൈകുന്നേരം മുതൽ അനീഷിനെ കാണാതെയുമായി. തുടർന്ന് അജിലു പാലോട് പോലീസിൽ പരാതി നൽകി. സ്റ്റേഷനിൽ എത്താൻ അനീഷിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും അവർ സ്റ്റേഷനിലെത്തിയില്ല.

അഞ്ചര വയസ്സ് മാത്രം പ്രായമുള്ള മകളുടെ ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്ക് ആഴ്ചയിൽ ഒരിക്കൽ തിരുവനന്തപുരത്ത് വന്നുപോകേണ്ട അവസ്ഥയാണ് അജിലുവിന്. ചുമട്ടുത്തൊഴിലാളിയാണ് അജിലു.
No comments:
Post a Comment