കാസര്‍കോട്: നിയമക്കുരുക്കില്‍ മഞ്ചേശ്വരം. ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളില്‍ നടക്കാന്‍ സാധ്യതയില്ല.[www.malabarflash.com]
കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് എം.എല്‍.എ പി ബി അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് നേടിയാണെന്നും അത് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.സുരേന്ദ്രന്റെ ഹര്‍ജി. ഈ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം ഒരു ഹര്‍ജി നിലനില്ക്കുമ്പോള് ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന് നിയമരംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് 89 വോട്ടിനാണ് പി ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഇതിനെതിരെയാണ് സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്. വിദേശത്തുളളവരും മരിച്ചവരുമായ 259 പേരുടെ കളളവോട്ടുകള്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തെന്നാണ് സുരേന്ദ്രന്റെ വാദം.
ഈ പരാതിയില്‍ 175 പേരെ ഇതിനകം കോടതി വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ട്. 67 പേര്‍ക്ക് ഹൈക്കോടതി ഇപ്പോള്‍ സമന്‍സ് അയച്ചിട്ടമുളളത്. ഇതില്‍ 45 പേര് ഇപ്പോഴും വിദേശത്താണ്. റിട്ടേണിംങ്ങ് ഓഫീസറടക്കമുളളവരെ കോടതി വിസ്തരിച്ചിരുന്നു.
പലരുടെയും സമന്‍സ് മേല്‍വിലാസം തെററായതിന്റെ പേരില്‍ തിരിച്ചു വരുന്ന അവസ്ഥയുണ്ടായി. ആ ഘട്ടത്തില്‍ ഹൈക്കോടതി തന്നെ ഹര്‍ജിക്കാരനായ സുരേന്ദ്രനോട് രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും കൃത്യമായ മേല്‍ വിലാസം ഹാജരാക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. അതിന് ശേഷം കൃത്യമായ മേല്‍വിലാസം ശേഖരിച്ച് നല്‍കിയതോടെയാണ് കോടതി നടപടികള്‍ മുന്നോട്ട് പോയത്. ഇപ്പോള്‍ സമന്‍സ് അയച്ചിട്ടുളളവരില് വിദേശത്തുളള 45 പേര്‍ക്ക് കോടതിയില്‍ ഹാജരാവാനുളള യാത്രപടി അടക്കമുളള ചിലവുകള്‍ ഹര്ജിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സുരേന്ദ്രന് ക്രമക്കേട് നടന്നുവെന്ന് ആരോപിക്കുന്ന വോട്ടിന്റെ എണ്ണത്തേക്കാള്‍ കുറവ് ഭൂരിപക്ഷത്തിലാണ് എതിര് സ്ഥാനാര്‍ത്ഥി വിജയിച്ചെതെന്ന സഹചര്യത്തില്‍ പി.ബി അബ്ദുല്‍റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് കെ.സുരേന്ദ്രന്റെ ഹര്‍ജി. ഈ സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടാണ് കേസിന്റെ നടപടികള്‍ പൂര്ത്തിയാവാതെയോ, സുരേന്ദ്രന് ഹര്‍ജി പിന്‍വലിക്കാതെയോ ചെയ്യാതെ ഉപതെരഞ്ഞെടുപ്പുമായി മുന്നോട്ട് പേവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ല.
ജനപ്രാതിനിത്യ നിയമം 1951 പ്രകാരം തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ ഹൈകോടതികളില്‍ നല്‍കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്കോ എതില്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ, മണ്ഡലത്തിലുളള വോട്ടര്മാക്കോ അധികാരമുളളത്. ഇതില്‍ എതിര് സ്ഥാനാര്‍ത്ഥികള്‍ നല്കുന്ന ഹര്ജികളാണെങ്കില് ജനപ്രാതിനിത്യ നിയമത്തിലെ 101 ാം വകുപ്പ് പ്രകാരമാണ് തന്നെ വിജയായി പ്രഖ്യാപിക്കണമെന്നും നിലവില്‍ നടത്തിയിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രഖ്യാനം റദ്ദാക്കണമെന്നും ആവശ്യപ്പെടാന്‍ കഴിയുക.
അതില്‍ ഏററവും പ്രധാനപ്പെട്ട എതിര് കക്ഷിയായിരിക്കുന്ന വിജയിച്ച സ്ഥാനാര്ര്ത്ഥി മരിച്ചാല്‍ പോലും ആ ഹര്‍ജിയുമായി മുന്നോട്ട് പോകാനുളള നടപടികള്‍ ഈ നിയമത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങിനെ ഒരു സഹചര്യമാണ് ഇപ്പോള്‍ മഞ്ചേശ്വരത്ത് ഉണ്ടായിരിക്കുന്നത്. ഈ ഹര്‍ജികള്‍ക്ക് അന്തിമ തീരുമാനമുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന് കാത്തിരിക്കേണ്ടി വരുമെന്നാണ് നിയമരംഗത്തുളളവര് നല്കുന്ന സൂചന.
ഒന്നുകില്‍ ഹര്‍ജിയില്‍ കോടതി ഉടന്‍ തീര്‍പ്പ് കല്പ്പിക്കണം. അല്ലെങ്കില്‍ സുരേന്ദ്രന് ഹര്‍ജി പില്വലിക്കണം.
ഹര്‍ജി പിന്‍വലിക്കില്ലെന്നും പെട്ടെന്നു തീര്‍പ്പാക്കണമെന്നു കോടതിയോട് അഭ്യര്‍ഥിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.


No comments:
Post a Comment