മഞ്ചേശ്വരം: പി.ബി.അബ്ദുല്‍ റസാഖിന്റെ ആകസ്മിക നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന ചര്‍ച്ച സജീവമായതോടെ എം സി ഖമറുദ്ധീനും എജിസി ബഷീറിനും സാധ്യതയേറി.[www.malabarflash.com]
ജില്ലയിലെ മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ ഇരുവരുടെയും പേരാണ് പ്രധാനമായും ഉയര്‍ന്നു വരുന്നത്. നിലവില്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടാണ് എംസി ഖമറുദ്ധീന്. എജിസി ബഷീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണ്. എംസി ഖമറുദ്ധീന് മഞ്ചേശ്വത്ത് നിന്ന് വിജയിച്ചാല്‍ ഒഴിവ് വരുന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് വികെപി ഹമീദലി വരുമെന്നാണ് സൂചന.
വിദ്യാര്‍ത്ഥി ഘടകമായ എംഎസ്എഫിലൂടെ ഉയര്‍ന്നു വന്ന രണ്ടു നേതാക്കള്‍ക്കും ഒരു പോലെയാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത കല്‍പ്പിക്കുന്നത്.
കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിത്വത്തിനു പരിഗണിക്കപ്പെട്ടിരുന്നഎം.സി.ഖമറുദ്ദീനു അവസാന നിമിഷമാണ് മത്സരിക്കാനുള്ള അവസരം ഇല്ലാതായത്. പി.ബി.അബ്ദുല്‍ റസാഖിനു ഒരു അവസരം കൂടി നല്‍കണമെന്ന അഭിപ്രായത്തിനു സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശിയ തോടെയായിരുന്നു ഖമറുദ്ദീനു അവസരം നഷ്ടമായത്.
അതേ സമയം സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നു വന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്ന പേരുകളെ അനുകൂലിച്ചും എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ സജീവമായത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ ലീഗു നേതൃത്വത്തിനു വെല്ലുവിളി ഉയര്‍ത്തുന്നു


No comments:
Post a Comment